കുറു പ്പിൽ ഡിവൈഎസ്പി കൃഷ്ണദാസായി ഇന്ദ്രജിത്ത്; കഥാപാത്രത്തെ പരിചയപ്പെടുത്തി ദുൽഖർ
നവംബർ 12ന് റിലീസാകുന്ന ദുൽഖർ നായകനാകുന്ന സിനിമയാണ് കുറുപ്പ് . കുപ്രസിദ്ധ കൊലയാളി സുകുമാര കുറുപ്പിന്റെ കഥയാണ് ചിത്രം പറയുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക ഇപ്പോഴിതാ ചിത്രത്തിൽ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് ദുൽഖർ. സുകുമാരകുറുപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടടുത്ത് വരെ എത്തിയ ഡിവൈഎസ്പി കൃഷ്ണദാസ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ‘ഇന്ദ്രജിത്ത് സുകുമാരൻ ഡിവൈഎസ്പി കൃഷ്ണദാസായി എത്തുന്നു. കുറുപ്പിനെ പിടികൂടാൻ ഏറ്റവും അടുത്തെത്തിയ ബുദ്ധിമാനായ പൊലീസ് […]
