യുവമോർച്ച നേതാവിന്റെ കൊലപാതകം; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി
പഴമ്പാലക്കോട് വടക്കേ പാവടിയില്‍ യുവമോര്‍ച്ച നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന വടക്കേ പാവടി ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി പഴമ്പാലക്കോട് സ്വദേശി മിഥുൻ ഞായറാഴ്ച രാത്രി പോലീസിൽ കീഴടങ്ങി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. മിഥുന്റെ സഹോദരന് നിഥിന് അടക്കം ആറുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് രണ്ടാം തീയതിയാണ്പഴമ്പാലക്കോട് മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത് . സംഘർഷത്തിനിടെ യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായ അരുണ്‍കുമാറിനെ ഒരു സംഘം കുത്തിപരിക്കേല്‍പ്പിച്ചു .തുടര്‍ന്ന് നെന്മാറയിലെ […]
