Entertainment News

വീണുപോകുമ്പോഴെല്ലാം നിങ്ങള്‍ പിടിച്ചുയര്‍ത്തി;വൈകാരികമായ കുറിപ്പുമായി നടൻ ദുൽഖർ

  • 26th August 2023
  • 0 Comments

‘കൊത്ത’യുടെ റിലീസിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി നടൻ ദുൽഖർ. പ്രേക്ഷകർക്ക് നന്ദി അറിയിച്ച് കൊണ്ടുള്ളതാണ് പോസ്റ്റ്.താന്‍ പ്രതീക്ഷിച്ചതിലും അധികം സ്നേഹവും പിന്തുണയും തനിക്ക് ലഭിച്ചു. നിങ്ങള്‍ ഓരോരുത്തരമാണ് ഇന്നിവിടെ എത്താന്‍ കാരണം. വീണു പോകുമ്പോഴെല്ലാം നിങ്ങള്‍ ഓരോരുത്തരും പിടിച്ചുയര്‍ത്തി. ഈ സ്നേഹം തനിക്ക് മുന്നോട്ട് പോകാനുള്ള വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.“സ്നേഹം! എനിക്ക് സ്വപ്നം കാണാൻ കഴിയുന്നതിലും കൂടുതൽ സ്നേഹം എനിക്ക് എപ്പോഴും ലഭിച്ചിട്ടുണ്ട്. ഞാൻ ഇവിടെയുണ്ടാകാൻ കാരണം നിങ്ങൾ ഓരോരുത്തരും ആണ്. ആ […]

Entertainment News

പാൻ ഇന്ത്യൻ എന്ന് വിളിക്കാൻ പറ്റുന്ന ഏക നായകൻ ദുൽഖർ;പ്രശംസിച്ച് നാനി

  • 14th August 2023
  • 0 Comments

തനിക്കറിയാവുന്ന ഒരേയൊരു പാന്‍ ഇന്ത്യന്‍ താരം ദുല്‍ഖര്‍ സൽമാൻ ആണെന്ന് തെലുങ്ക് നടൻ നാനി.കിംഗ് ഓഫ് കൊത്ത എന്ന ദുൽഖർ ചിത്രത്തിന്റെ തെലുങ്ക് പ്രീ റിലീസ് ഇവന്റിൽ സംസാരിക്കുകയായിരുന്നു നാനി.പാൻ ഇന്ത്യ എന്ന പദം എനിക്ക് ഇഷ്ടമല്ല. എന്നാൽ പാൻ ഇന്ത്യൻ നടൻ എന്ന് വിളിക്കാവുന്ന ഒരേയൊരു നായകൻ ദുൽഖർ സൽമാൻ മാത്രമാണ്. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ നിന്നുള്ള സംവിധായകർ അദ്ദേഹത്തിന് വേണ്ടി കഥകൾ എഴുതുന്നു. ദുൽഖറിന്റെ ഓകെ ബംഗാരം (ഓകെ കണ്‍മണി […]

Entertainment News

തീപ്പൊരി വിന്റേജ് ലുക്കില്‍ ദുല്‍ഖര്‍;നോട്ടം വൈറലാകുന്നു മാസ് ലുക്കിലെ മൈക്കിളപ്പയുംപോസ്റ്ററിൽ

  • 2nd October 2022
  • 0 Comments

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെര്‍റ്റൈനെര്‍ ചിത്രം ‘ കിംഗ് ഓഫ് കൊത്ത’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിലെ നായികയെ കുറിച്ചോ മറ്റ് കഥാപാത്രങ്ങളെ കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖറിന്റെ വെഫെറര്‍ ഫിലിംസം സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്നാട്ടിലെ കാരൈക്കുടിയില്‍ ആണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.വികെ പ്രകാശിന്റെ […]

Entertainment News

എന്നെ ഷാരൂഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം

  • 17th September 2022
  • 0 Comments

താനുമായി ഷാരൂഖിനെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നടൻ ദുൽഖർ സൽമാൻ. കുട്ടിക്കാലം മുതൽ ഷാറുഖ് ഖാന്റെ വലിയ ആരാധകനാണ്. ഷാറുഖിന്റെ അഭിനയവുമായി സീതാരാമിലെ തന്റെ അഭിനയം താരതമ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദുൽഖർ. വീർസാരയിലെ ഷാറുഖിന്റെ അഭിനയവുമായി സീതാരാമിലെ ദുൽഖറിന്റെ അഭിനയം താരതമ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകയുടെ ചോദ്യത്തിനാണ് ‘ഷാറൂഖ് ഖാന്‍ എപ്പോഴും ഒരു പ്രചോദനമാണ്. കരിയറിനെ കുറിച്ച് തനിക്ക് സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു. അത്രയ്ക്ക് അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ് ഷാറുഖ് ആളുകളുമായി […]

Entertainment News

എനിക്ക് പ്രായമാകുന്നു, നീ ഇപ്പോഴും അതുപോലെ;ഹൃദയ സ്പർശിയായ കുറിപ്പുമായി ദുൽഖർ

  • 4th September 2022
  • 0 Comments

ഇന്ന് ദുൽഖറിന്റെ ഭാര്യ അമാലിന്റെ പിറന്നാളാണ്. അമാലിന് പിറന്നാൾ ആശംസ അറിയിച്ച് ദുൽഖർ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. എന്റെ പ്രിയപ്പെട്ട ആമിന് ജന്മദിനാശംസകൾ നേരുന്നു എന്ന് തുടങ്ങുന്ന ദീർഘമായ കുറിപ്പാണ് ദുൽഖർ പങ്കിട്ടത്. “എന്റെ പ്രിയപ്പെട്ട ആം, ജന്മദിനാശംസകൾ നേരുന്നു!നമ്മൾ ഒരുമിച്ച് ആഘോഷിച്ച ഒരു ഡസനോളം വർഷങ്ങളെ ഇത് അടയാളപ്പെടുത്തുന്നു. കാലം ഇത്രവേഗം എവിടെയാണ് പോയത്? എനിക്ക് പ്രായമാകുകയാണ്, പക്ഷേ നീ അതുപോലെ തന്നെയിരിക്കുന്നു. ഞാൻ നിരന്തരം അകലെയായിരിക്കുമ്പോഴും എല്ലാം മനോഹരമായി കൈകാര്യം ചെയ്യുന്നതിന് നന്ദി. മാരിക്ക് […]

Entertainment News

കഴിവുള്ളവരെ കണ്ടില്ലെന്ന് നടിക്കുന്നതിന്റെ വേദന ‘കുറുപ്പി’നെ ജൂറി മാറ്റി നിര്‍ത്തിയപ്പോള്‍ മനസിലായില്ലേ?കത്ത്

ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പിനെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ അവ​ഗണിച്ചുവെന്ന് ഷൈൻ ടോം ചാക്കോ.കഴിവുള്ളവരെ അവഗണിക്കുന്നതിന്റെ വേദന എന്താണെന്ന് സംസ്ഥാന ഫിലിം അവാര്‍ഡ് കമ്മിറ്റി നമ്മുടെ കുറുപ്പിനെ അവഗണിച്ചപ്പോള്‍ മനസിലായി കാണുമല്ലോ എന്ന് ഷൈൻ ദുൽഖറിന് എഴുതിയ കത്തിൽ ചോദിക്കുന്നു. ഷൈന്‍ ടോം ചാക്കോയുടെ കുറിപ്പ്: എന്റെ പ്രിയ സുഹൃത്ത് ദുല്‍ഖര്‍ സല്‍മാന്, ഞാന്‍ നിറഞ്ഞ മനസോടെയാണ് ഈ സിനിമ ചെയ്തത്. ഞാന്‍ അത് തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണ്. അഹാനയും ധ്രുവനും എല്ലാം മികച്ച പ്രകടനം […]

Entertainment News

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ,മമ്മൂട്ടിയും ദുൽഖറും മോഹൻലാലും പ്രണവും മത്സരത്തിന്

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ നടക്കും.അച്ഛന്മാരും മക്കളുമടക്കം മലയാളത്തിലെ സകലമാന താരങ്ങളും പുരസ്കാരത്തിനായുള്ള മത്സരരം​ഗത്തുണ്ട്. വൺ, പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയും ദൃശ്യം 2-ലൂടെ മോഹൻലാലും കാവലിലൂടെ സുരേഷ് ​ഗോപിയും എത്തുമ്പോൾ ദുൽഖറും പ്രണവ് മോഹൻലാലും ഇവരെ എതിരിടാനെത്തുന്നു എന്നതാണ് കൗതുകം.. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറി ചിത്രങ്ങളെല്ലാം കണ്ട് വിലയിരുത്തി കഴിഞ്ഞു. ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും രംഗത്തുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, […]

Entertainment News

ദുൽഖറിന് ഫിയോക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി

  • 31st March 2022
  • 0 Comments

നടൻ ദുൽഖർ സൽമാന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ഫിയോക്ക്. ദുൽഖറിന്റെ നിർമ്മാണ കമ്പനിയുടെ പ്രതിനിധി നൽകിയ വിശദീകരണം തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിയോക് നടപടി. സല്യൂട്ട്’ സിനിമ ഒ.ടി.ടിക്ക്‌ നൽകിയതുമായി ബന്ധപ്പെട്ടാണ് ദുൽഖറിന് വിലക്കേർപ്പെടുത്തിയിരുന്നത്.ജനുവരി 14ന് തിയേറ്റർ റിലീസ് പ്രതീക്ഷിച്ച ചിത്രമാണ് സോണി ലിവ് വഴി പ്രദർശിപ്പിച്ചത്.ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് ‘സല്യൂട്ട്’ സിനിമ ഒടിടിക്ക് നൽകിയതെന്ന് ഫിയോക് ആരോപിക്കുന്നു. ജനുവരി 14 ന് സല്യൂട്ട് തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് […]

Entertainment News

ദുൽഖറിന് വിലക്കേർപ്പെടുത്തി ഫിയോക്

  • 15th March 2022
  • 0 Comments

ധാരണകളും വ്യവസ്ഥകളും ലംഘിച്ച് ദുല്‍ഖറിന്റെ പുതിയ ചിത്രം സല്യൂട്ട് ഒടിടിയില്‍ നേരിട്ട് റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന് തിയേറ്റര്‍ സംഘടനകളുടെ വിലക്ക്.ജനുവരി 14ന് സല്യൂട്ട് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നായിരുന്നു എഗ്രിമെന്റുണ്ടായിരുന്നത്. എന്നാല്‍ ഈ ധാരണ ലംഘിച്ചാണ് സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതെന്ന് തിയേറ്റര്‍ സംഘടന ഫിയോക് ആരോപിച്ചു.ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞതിന് പിന്നാലെ പോസ്റ്ററുകള്‍ ഉള്‍പ്പടെ തയ്യാറാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സിനിമ ഒ.ടി.ടിയിലേക്ക് നല്‍കിയതെന്നാണ്‌ ഫിയോക് അംഗങ്ങള്‍ പറയുന്നത്. ദുല്‍ഖര്‍ […]

Entertainment News

അപൂർവ ഒത്തുചേരലുകൾ…’ഇത് ഇന്ത്യൻ സിനിമയില്‍ തന്നെ ആദ്യമോ?’

  • 4th March 2022
  • 0 Comments

അമല്‍ നീരദ് മമ്മൂട്ടി ചിത്രം ‘ഭീഷ്മ പര്‍വം’ ഇന്നലെയാണ് തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിന്റെ തമിഴ് ചിത്രം ‘ഹേ സിനാമിക’യും ഇതേദിവസം തന്നെയായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ഇതാദ്യമായിട്ടായിരുന്നു മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ചിത്രങ്ങള്‍ ഒരേസമയം റിലീസ് ചെയ്യുന്നത്.അതേസമയം മോഹന്‍ലാല്‍ നായകനായ ആറാട്ടും മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയവും ഇതേസമയം തന്നെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ദുല്‍ഖറിന്റേയും പ്രണവിന്റേയും ചിത്രങ്ങള്‍ ഒരേസമയം തിയേറ്ററില്‍ എത്തുന്നത് ഇതാദ്യമായിട്ടാണ്.ഇത് ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സംഭവമാണോ എന്നാണ് […]

error: Protected Content !!