ഇന്ത്യയിലെ മെട്രോ സ്റ്റേഷനുകൾ കലാഭംഗി ഇല്ലാത്ത കോൺക്രീറ്റ് കെട്ടിടങ്ങൾ; പരാമർശത്തിൽ പുലിവാല് പിടിച്ച് ജെറ്റ് എയര്‍വെയ്സ് സിഇഒ
ഇന്ത്യയിലെ മെട്രോ സ്റ്റേഷനുകളെ ദുബായ് മെട്രോ സ്റ്റേഷനുകളുമായി താരതമ്യം ചെയ്ത് പുലിവാല് പിടിച്ച് ജെറ്റ് എയര്‍വെയ്സ് സിഇഒ സഞ്ജീവ് കപൂര്‍. കലാ ഭംഗി ഇല്ലാത്ത കോൺക്രീറ്റ് കെട്ടിടമെന്നാണ് ഇന്ത്യയിലെ മെട്രോ സ്റ്റേഷനുകളേക്കുറിച്ച് സഞ്ജീവ് കുമാര്‍ ട്വീറ്റ് ചെയ്തത്.ട്വീറ്റ് വൈറലായതിന് പുറമെ വിവിധ സാമൂഹിക പ്ലാറ്റുഫോമുകളിൽ സഞ്ജീവ് കപൂർ രൂക്ഷ വിമർശനമാണ് നേരിടുന്നത്. ദുബായ് മെട്രോ സ്റ്റേഷന്‍റേയും ബെംഗലുരു മെട്രോ സ്റ്റേഷന്‍റേയും ചിത്രങ്ങള്‍ താരതമ്യം ചെയ്തായിരുന്നു സഞ്ജീവ് കപൂറിന്റെ ട്വീറ്റ്. ദുബായ് മെട്രോ സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയായത് ഏറക്കുറെ […]
