Kerala News

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട: യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തത് 30 കിലോ മാരക ലഹരിമരുന്ന്

  • 21st August 2022
  • 0 Comments

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. സിംബാബ്വെയില്‍നിന്നു ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന്‍ നായരില്‍ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരി മരുന്ന് മെഥാ ക്വിനോള്‍ ആണെന്നാണ് കസ്റ്റമസ്, നര്‍കോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തല്‍. അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ അറുപതു കോടിയോളം വിലവരും. പിടിച്ചെടുക്കപ്പെട്ട ലഹരി വസ്തു തുടര്‍പരിശോധനക്കായി സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പ്രതിയെ നാര്‍കോട്ടിക് വിഭാഗത്തിന് കൈമാറി. കൊച്ചിയില്‍നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കായി എയര്‍ ഏഷ്യ വിമാനത്തില്‍ […]

Kerala News

കൊലപാതകത്തിന് പിന്നില്‍ ലഹരിമരുന്ന് തര്‍ക്കമെന്ന് സംശയം; അര്‍ഷാദ് കവര്‍ച്ചക്കേസിലെ പ്രതി; മാരക ലഹരി വസ്തുക്കള്‍ ബൈക്കില്‍ നിന്നും കണ്ടെടുത്തു

  • 17th August 2022
  • 0 Comments

കാക്കനാട് ഫ്‌ലാറ്റിലെ കൊലപാതകത്തിന് പിന്നില്‍ ലഹരിമരുന്ന് തര്‍ക്കമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. രണ്ടുദിവസം മുമ്പാണ് സജീവ് കൃഷ്ണനെ കൊലപ്പെടുത്തുന്നത്. പ്രതി അര്‍ഷാദിനെ കാസര്‍കോടു നിന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യാന്‍ പറ്റുന്ന സാധാരണ അവസ്ഥയിലല്ല. മെഡിക്കല്‍ സഹായം ഉള്‍പ്പെടെ ഉപയോഗിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമം നടത്തുകയാണ്. കൊലപാതകം സംബന്ധിച്ച് ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് കമ്മീഷണര്‍ പറഞ്ഞു. ഫ്‌ലാറ്റിലെ മുറിയില്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നു […]

National News

ക്യാന്‍സറിനും ഹൃദ്രോഗത്തിനുമുളള മരുന്നുകള്‍ക്ക് 70 ശതമാനം വരെ വില കുറയ്ക്കാന്‍ കേന്ദ്രം; പ്രഖ്യാപനം ഓഗസ്റ്റ് 15ന്

  • 24th July 2022
  • 0 Comments

അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വില കുറയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 70 ശതമാനം വരെ വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍ ഉണ്ടായേക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ മാസം 26-ന് മരുന്ന് നിര്‍മാണ കമ്പനികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ മരുന്നുകള്‍ക്ക് വന്‍ വില കമ്പനികള്‍ ഈടാക്കുന്നതായി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഏതൊക്കെ മരുന്നുകളാണ് അധികവിലയ്ക്ക് വില്‍ക്കുന്നത് എന്ന കണക്ക് മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് മുന്നില്‍ വയ്ക്കും. മരുന്നുകളുടെ വില […]

Kerala News

യുവജന സംഘടനയില്‍ നല്ലൊരു വിഭാഗവും മദ്യപാനികളാണെന്ന് എം.വി ഗോവിന്ദന്‍, വിവാദമായപ്പോള്‍ മലക്കം മറിഞ്ഞ് മന്ത്രി

  • 26th June 2022
  • 0 Comments

സംസ്ഥാനത്തെ വിദ്യാര്‍ത്ഥി യുവജന സംഘടനകളില്‍ നല്ലൊരു വിഭാഗവും കുടിയന്‍മാരാണെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്റെ പരാമര്‍ശം വിവാദത്തില്‍. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. പുതിയ തലമുറയെ ആത്മാര്‍ത്ഥയോടെ, ആത്മവഞ്ചനയില്ലാത്ത നിലയില്‍ ബോധവത്കരണം നടത്താന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ബോധവത്കരണം നടത്തേണ്ടതിന് ആശ്രയിക്കാവുന്നത് വിദ്യാര്‍ഥി- യുവജന സംഘടനകളെയാണ്. ശ്രദ്ധിച്ച് നോക്കിയപ്പോള്‍ കാണാനായത് അവരില്‍ നല്ലൊരു വിഭാഗവും മദ്യപിക്കുന്നവരാണെന്നാണ്. അപ്പോള്‍ അവരെ ഉപയോഗിച്ച് എങ്ങനെ ബോധവത്കരണം നടത്താന്‍ കഴിയുമെന്നാണ് […]

information News

‘SAY NO TO DRUGS’ ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം; ലഹരിമുക്ത ജനതയ്ക്കായി നമുക്ക് കൈകോര്‍ക്കാം

  • 26th June 2022
  • 0 Comments

ഇന്ന് ജൂണ്‍ 26-ലോക ലഹരിവിരുദ്ധ ദിനം. രാജ്യാന്തര സമൂഹത്തില്‍ ലഹരി മരുന്നുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിവസം. 1987 ജൂണ്‍ 26 മുതല്‍ ഐക്യരാഷ്ട്ര സഭ ലഹരി ഉല്‍പ്പന്നങ്ങളുടെ വിപണനവും ഉപയോഗവും അനധികൃത വ്യാപാരവും നിയന്ത്രിക്കാനുദ്ദേശിച്ച് ആചരിക്കുന്ന ദിവസം. വര്‍ഷാ വര്‍ഷത്തോളം ആവര്‍ത്തിച്ച് ദിനാചരണം നടത്തിയിട്ടും ലഹരി മരുന്നുകളുടെ സ്വാധീനം സമൂഹത്തില്‍ വളര്‍ന്ന് വരുന്നത് ആശങ്കാ ജനകമാണ്. രാജ്യാതിര്‍ത്തികള്‍ക്കും, മത വിശ്വാസങ്ങള്‍ക്കുമപ്പുറം ലോക വ്യാപകമായി ഇവയുണര്‍ത്തുന്ന അപകടങ്ങളെ തരണം ചെയ്യാന്‍ നമുക്കിനിയും ആയിട്ടില്ല. ലഹരിമരുന്നുകളുടെ കെണിയില്‍ പലപ്പോഴും […]

National News

കൊച്ചിയില്‍ വന്‍ ലഹരി വേട്ട; ആയിരം കോടിയോളം വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി, 20 പേര്‍ കസ്റ്റഡിയില്‍

കൊച്ചിയില്‍ വന്‍ ലഹരി വേട്ട, 1500 കോടിയോളം വിലമതിക്കുന്ന 220 കിലോ ഹെറോയിനാണ് പിടികൂടിയത്. കോസ്റ്റ് ഗാര്‍ഡും റവന്യൂ ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ കണ്ടെത്തിയത്. അഗത്തിക്കടുത്ത് പുറംകടലില്‍ നിന്നാണ് ബോട്ട് പിടികൂടിയത്. മലയാളികളും തമിഴ്‌നാട് സ്വദേശികളും അടക്കം 20 പേരാണ് ബോട്ടുകളിലുണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ നാല് മലയാളികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. ബാക്കിയുള്ളവര്‍ കുളച്ചല്‍ സ്വദേശികളാണ്. ഇവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. തമിഴ് നാട്ടില്‍ നിന്നുള്ള രണ്ട് മത്സ്യ ബന്ധന ബോട്ടുകളിലായിരുന്നു ലഹരി മരുന്ന്. […]

Local News

അതി മാരക ലഹരി മരുന്നായ 40 ഗ്രാം MDMA യുമായി കുന്ദമംഗലത്ത് രണ്ട് പേർ പിടിയിൽ

  • 27th April 2022
  • 0 Comments

കോഴിക്കോട് സിറ്റിയിലും പരിസരത്തും മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലും ലഹരി വിതരണം ചെയ്യുന്ന ലഹരിക്കടത്ത് സംഘത്തിലെ 2 പേരെ നാർക്കോട്ടിക്സെൽ ACP ജയകുമാറിൻറെ നേതൃത്വത്തിലുള്ള ആന്റി നാർക്കോട്ടിക്ക് സ്ക്വോഡും കുന്ദമംഗലം Sl അഷ്‌റഫും ചേർന്ന് ചാത്തമംഗലം NIT പരിസരത്ത്നിന്നും പിടികൂടി.മലപ്പുറം നിലമ്പൂർ മുണ്ടേരി ചന്ദ്രഭവനത്തിൽ ജിഷ്ണു (28) , വേങ്ങര ഊരകം വാക്യാത്തൊടി സൽമാൻ ഫാരിസ് (23)എന്നിവരെയാണ് പിടികൂടിയത്. ഡൻസാഫ് സബ്ബ്ഇൻസ്പെക്ടർ ഒ.മോഹൻദാസ്, അoഗ ങ്ങളായ അഖിലേഷ്K, ഹാദിൽകുന്നുമ്മൽ,ശ്രീജിത്ത്പടിയാത്ത്,ജിനേഷ് ചൂലൂർ ,അർജുൻഅജിത്ത്,ഷഹീർപെരുമണ്ണ,സുമേഷ്ആറോളി,സുനോജ്കാരയിൽ,കുന്ദമംഗലംസ്റ്റേഷനിലെ അബ്ദുറഹ്മാൻ,Dvr CPO ഷാജഹാൻ ട്രാഫിക്Slഅഷ്റഫ്,DvrCPO […]

Kerala News

കൊടുങ്ങല്ലൂരിൽ ലോറിയിൽ കടത്തിയ ഏഴ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

  • 3rd April 2022
  • 0 Comments

. ഏഴ് കിലോ ഹാഷിഷ് ഓയിലുമായി തൃശ്ശൂർ മാള സ്വദേശികളായ സുമേഷ്, സുജിത്ത് ലാൽ എന്നിവരെ പോലീസ് പിടികൂടി.ചോക്ലേറ്റ് കയറ്റിവന്ന ലോറിയിലാണ് പ്രതികള്‍ ഹാഷിഷ് ഓയിലും ഒളിപ്പിച്ചിരുന്നത്. ഇത് മാളയിലേക്ക് കൊണ്ടുപോവുകയാണെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി. പ്രതികള്‍ നേരത്തെയും ലഹരിമരുന്ന് കടത്തിയിരുന്നതായാണ് പോലീസിന്റെ സംശയം. ഇവരുടെ സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ചും ആര്‍ക്ക് വേണ്ടിയാണ് ലഹരിമരുന്ന് എത്തിച്ചതെന്നും അന്വേഷിച്ചുവരികയാണ്.

Kerala News

വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; 225 ഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

  • 17th February 2022
  • 0 Comments

വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന തിരുവാലി എറിയാട് സ്വദേശി താഴത്തേവീട്ടില്‍ ഷിബില്‍ (25), കാരാട് വെള്ളാമ്പ്രം സ്വദേശി കാവുങ്ങല്‍ ഷബീര്‍ എന്ന കുട്ടിമാന്‍ (36) എന്നിവരെ വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മണലിമ്മല്‍പ്പാടം ബസ് സ്റ്റാന്‍ഡിന് പിറക് വശത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്ത് വെച്ചാണ് പ്രതികള്‍ പിടിയിലായത്. ഇവരുടെ കയ്യിൽ നിന്ന് 225 ഗ്രാം കഞ്ചാവും രണ്ട് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. ഇരുവരേയും കണ്ട് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് രണ്ടാളുടേയും വസ്ത്രത്തില്‍ നിന്ന് […]

Kerala News

കൊച്ചിയിൽ മയക്കുമരുന്ന് വേട്ട;സ്ത്രീ ഉള്‍പ്പെടെ 8 പേര്‍ അറസ്റ്റില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് കൈമാറ്റം

  • 15th February 2022
  • 0 Comments

കൊച്ചിയില്‍ മയക്കു മരുന്ന് റെയ്ഡില്‍ എട്ട് പേര്‍ പിടിയിലായി. 55 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്.ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പന നടത്തിയത് കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വോഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് എട്ടുപേര്‍ ഹോട്ടലില്‍ നിന്ന് പിടിയിലായത്. മയക്കുമരുന്ന് വില്‍പനക്കെത്തിയ നാലുപേരും, കൊല്ലത്ത് നിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയ സ്ത്രീയും മറ്റു നാലുപേരുമാണ്‌ പിടിയിലായത്.ഗൾഫിൽ ഒരുമിച്ച് ജോലി ചെയ്തവരാണ് പ്രതികൾ. ഇവർ ഗൾഫിൽ വച്ച് ശിക്ഷിക്കപ്പെട്ടിരുന്നു. ഇടപ്പള്ളിയിലെ ഒരു ഹോട്ടലില്‍ റൂം ബുക്ക് ചെയ്താണ് […]

error: Protected Content !!