Kerala

35 ഗ്രാം എംഡിഎംഎയും 550ഗ്രാം കഞ്ചാവുമായി രണ്ട് പേർ മലപ്പുറം പോലീസിന്റെ പിടിയിൽ

  • 12th April 2023
  • 0 Comments

മലപ്പുറം : മലപ്പുറം വള്ളിക്കാപറ്റയിൽ 35ഗ്രാം എംഡിഎംഎ യും 550 ഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. കൂരിമണ്ണിൽ പുളിക്കാമത്ത് വീട്ടിൽ ജാഫർ (30) , കുറ്റീരി പുളിക്കാമത്ത് വീട്ടിൽ ജാഫറലി (30) എന്നിവരെയാണ് മലപ്പുറം എസ്.ഐ ജിഷിൽ വി.യുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ആന്റി നെർക്കോട്ടിക് ടീം പിടികൂടിയത്. അറസ്റ്റിലായ രണ്ട് പേർക്കും കഞ്ചാവ്, അടിപിടി എന്നിവ ഉൾപെടെ നിരവധി കേസുകൾ നിലവിലുണ്ട്. മലപ്പുറം വള്ളിക്കാപറ്റ കേന്ദ്രീകരിച്ച് മയക്കുമരുനിന്റെ ഉപയോഗം വർദ്ധിച്ചു വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ […]

Kerala News

കുന്ദമംഗലം ലഹരി മരുന്ന് വേട്ട; പ്രതി സഹദിന് നൈജീരിയൻ ടീമുമായി ബന്ധമെന്ന് പോലീസ്

  • 10th April 2023
  • 0 Comments

കുന്ദമംഗലത്ത് നിന്ന് മാരക ലഹരി വസ്തുക്കളുമായി പിടിയിലായ സഹദിന് നൈജീരിയൻ മയക്ക് മരുന്ന് ടീമുമായി ബന്ധമുണ്ടെന്ന് പോലീസ്. ബാംഗ്ലൂരിൽ വെച്ചാണ് സഹദ് നൈജീരിയക്കാരിൽ നിന്ന് ലഹരി വസ്തുക്കൾ വാങ്ങുന്നതും മറ്റ് മാർക്കറ്റുകളിൽ എത്തിക്കുന്നതും. ബാംഗ്ലൂരിൽ ബിസിനസുകാരനായ നസ്ലിൻ അമിത ലാഭം മോഹിച്ച് അടുത്തിടെ ആണ് സഹദിനോടൊപ്പം ചേർന്നത്. സഹദിന്റെ ലഹരി കടത്തിനെക്കുറിച്ച് പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. സഹദാണ് സംഘത്തലവനെന്ന കാര്യവും പോലീസിനറിയാമായിരുന്നു. എന്നാൽ രഹസ്യന്വേഷണ വിഭാഗം വളരെയധികം ജാഗ്രതയോടെ ഇയാളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു ഡാൻസ് […]

Kerala News

മാരക ലഹരി വസ്തുക്കളുമായികുന്ദമംഗലം പോലീസ് രണ്ട് പേരെ പിടികൂടി

  • 10th April 2023
  • 0 Comments

മാരക ലഹരി വസ്തുവുമായി രണ്ടു പേരെ കുന്ദമംഗലം പോലീസ് പിടികൂടി. ഇവരിൽ നിന്ന് 380 ഗ്രാം എംഡി എം എ പിടിച്ചെടുത്തു. കോഴിക്കോട് മുക്കം സ്വദേശി നസ്ലിൻ മുഹമ്മദ് കിളിക്കോട്ട് തടായിൽ കൊടിയത്തൂർ, ശഹാദ് കെ.പി , എന്നിവരെയാണ് പിടികൂടിയത്. ഇവർ വ്യാപകമായി ലഹരി കടത്തുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു. ലഹരി കടത്തുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. ഇവർക്ക് ലഹരി കടത്തിലെ വലിയ കണ്ണികളുമായി ബന്ധമുണ്ടെന്നാണ് പോലീസ് നൽകുന്ന […]

Kerala

കുന്ദമംഗലത്ത് മയക്ക് മരുന്ന് അന്വേഷണം ഊർജിതമാക്കി പോലീസ്

  • 28th March 2023
  • 0 Comments

കുന്ദമംഗലം:കുന്ദമംഗലത്ത് മയക്ക് മരുന്ന് വിൽപ്പനയിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. മയക്ക് മരുന്നിന്റെ ഉപയോഗം മൂലം ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിക്ക് മാനസികമായ പ്രശനങ്ങൾ ഉണ്ടോയെന്ന് വിലയിരുത്താൻ സൈക്കോളജിസ്റ്റിന്റെ സഹായം തേടിയിരുന്നു. എന്നാൽ മയക്ക് മരുന്ന് തന്നവരുടെ പേര് വെളിപ്പെടുത്താൻ കുട്ടി തയ്യാറാകുന്നില്ല. അതേസമയം പരീക്ഷ നടക്കുന്നത് കൊണ്ട് കുട്ടികൾക്ക് മാനസികമായ സംഘർഷം ഇല്ലാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് പോലീസ്. നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ സുദർശന്റെ നേതൃത്വത്തിൽ കുന്ദമംഗലം സിഐ യൂസഫ് നടത്തറമ്മൽ എസ് ഐ അഷറഫ് തുടങ്ങിയവർക്കാണ് […]

Kerala Local News

കുന്ദമംഗലത്ത് സ്കൂൾ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്പന, പതിമൂന്ന് വയസുകാരി ആത്മഹത്യക്ക് ശ്രമിച്ചു

  • 27th March 2023
  • 0 Comments

കുന്ദമംഗലം:കുന്ദമംഗലത്ത് സ്കൂൾ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്പന. പതിമൂന്ന് വയസുകാരിക്ക് മയക്ക് മരുന്ന് കൊടുത്തെന്ന് ആരോപണം പോലീസ് സ്വമേധയ കേസെടുത്തു. എട്ടാം ക്ലാസ് വിദ്യാർത്ഥിയും കൂട്ടുകാരികളും എട്ടുമാസത്തോളം മയക്ക് മരുന്ന് ഉപയോഗിച്ചു എന്നുള്ള വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. മയക്ക് മരുന്നിന്റെ ഉപയോഗം മൂലം ആരോഗ്യ നില മോശമായ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിക്കുകയും തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചപ്പോളാണ് സത്യാവസ്ഥ പുറത്ത് വന്നത്. കുന്ദമംഗലം ബസ്സ്റ്റാൻഡ് ഭാഗത്ത് നിന്നാണ് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതെന്ന് വിദ്യാർത്ഥി വെളിപ്പെടുത്തി. മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരിൽ […]

Kerala News

ഇർഫാൻ്റെ ജീവനെടുത്തത് മയക്കുമരുന്നിൻ്റെ അമിത ഉപയോഗം

  • 25th March 2023
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്തെ മയക്ക് മരുന്ന് മാഫിയാ സംഘത്തിന്റെ ഒടുവിലത്തെ ഇരയായ പെരുമാതുറ സ്വദേശി 17 കാരന്‍ ഇര്‍ഫാന്റെ മരണം പെരുമാതുറ തീരത്ത് അശാന്തി പടര്‍ത്തിയിരിക്കുകയാണ്. മയക്ക് മരുന്നിന്റെ അമിതമായ ഉപയോഗമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മുതലപ്പൊഴി ഹാര്‍ബറില്‍ നിന്നും മത്സ്യവുമായി വിവിധ സംസ്ഥാനങ്ങളില്‍ പോയി തിരിച്ച് വരുന്ന വാഹനങ്ങളില്‍ പോലും മാരക മയക്ക് മരുന്ന് പെരുമതുറയിലെത്തുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇവിടെ നിന്നുമാണ് ജില്ലക്ക് അകത്തും പുറത്തും മയക്ക് മരുന്ന് […]

Kerala

‘സുഹൃത്തുക്കള്‍ മയക്കുമരുന്ന് മണപ്പിച്ചു’; 17കാരന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം

  • 21st March 2023
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനേഴുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് മയക്കുമരുന്ന് നല്‍കിയതിനാലാണെന്ന് കുടുംബത്തിന്റെ പരാതി.പെരുമാതുറ തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കര്‍-റജില ദമ്പതിമാരുടെ മകന്‍ ഇര്‍ഫാന്‍ (17) ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചുവെന്ന് ഇര്‍ഫാന്‍ പറഞ്ഞിരുന്നുവെന്നും ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ മകനെ ആശുപത്രിയിൽ എത്തിച്ചതെന്ന് മാതാവ് റജുല പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ ഇര്‍ഫാനെ ഒരു സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയിരുന്നു. ഏഴുമണിയോടെ ഒരാള്‍ ഇര്‍ഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ച കടന്നു കളയുകയായിരുന്നു. വീട്ടിലെത്തിയ […]

Kerala

എംഡിഎംഎയുമായി നടി പിടിയിൽ

  • 21st March 2023
  • 0 Comments

എറണാകുളം∙ തൃക്കാക്കരയില്‍ വീട് വാടകയ്‌ക്കെടുത്ത് ലഹരിവില്‍പന നടത്തിയിരുന്ന നാടക നടിയായ യുവതി പൊലീസിന്‍റെ പിടിയിൽ. കഴക്കൂട്ടം സ്വദേശിനി അഞ്ജുവാണ് പിടിയിലായത്. 56 ഗ്രാം എംഡിഎംഎയുമായാണ് പിടിയിലായത്. സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്ക്വാഡ് അംഗങ്ങളുടെ പരിശോധനയിലാണ് യുവതി പിടിയിലായത്. ഉണിച്ചിറ തോപ്പില്‍ ജംക്‌ഷനിലെ കെട്ടിടത്തില്‍ പതിവ് പരിശോധനയ്ക്കെത്തിയതായിരുന്നു സംഘം. കെട്ടിടത്തിലെ മൂന്നാം നിലയില്‍ ദമ്പതികളെന്ന വ്യാജേനയാണ് പിടിയിലായ അഞ്ജുവും സുഹൃത്ത് ഷമീറും താമസിച്ചിരുന്നത്. പൊലീസിനെ കണ്ടതോടെ ഓടിയ ഷമീര്‍ മതിലും ചാടിക്കടന്ന് രക്ഷപ്പെട്ടു. ഇതോടെ സംശയം […]

Kerala News

കഞ്ചാവ് വിൽപ്പന; സിപിഎം നേതാവടക്കം രണ്ടുപേർ പൊലീസ് പിടിയിൽ

  • 17th March 2023
  • 0 Comments

മുരിക്കാശേരി: വിൽപനയ്ക്കായി സൂക്ഷിച്ച നാലു കിലോഗ്രാം കഞ്ചാവുമായി സിപിഎം നേതാവടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗവുമായ കൊന്നത്തടി ചിന്നാർ നിരപ്പ് പുല്ലാട്ട് സിബി (57), ചിന്നാർ നിരപ്പ് അമ്പാട്ട് ഷിന്റോ (44) എന്നിവരാണു പിടിയിലായത്. ചിന്നാർ ചപ്പാത്തിനു സമീപമുള്ള ബസ് സ്റ്റോപ്പിൽനിന്നാണ് ഇരുവരെയും പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം മുരിക്കാശേരി പൊലീസുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. […]

Kerala News

കൊല്ലം അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേർ പിടിയിൽ

  • 9th March 2023
  • 0 Comments

കൊല്ലം അഞ്ചലിൽ മയക്ക് മരുന്നുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേർ പിടിയിൽ.എക്സൈസ് ഉദ്യോഗസ്ഥനായ കോട്ടുക്കൽ സ്വദേശി അഖിൽ, തഴമേൽ സ്വദേശി ഫൈസൽ, ഏരൂർ സ്വദേശി അൽസാബിത്ത് എന്നിവരാണ് അറസ്റ്റിലായത്.ഇവരിൽ നിന്ന് 20 ഗ്രാം എംഡിഎംഎ യും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കൊല്ലം ഡാൻസാഫ് ടീമും അഞ്ചൽ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായ എക്സൈസ് ഉദ്യോ​ഗസ്ഥൻ അഖിലിന് നേരത്തെ തന്നെ എംഡിഎംഎ കച്ചവടമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഏറെ ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഇന്ന് […]

error: Protected Content !!