Kerala News

കൊച്ചി ഫ്ളാറ്റിലെ കൊലപാതകത്തിന് കാരണം ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കം, ഫ്‌ലാറ്റ് ഉടമകള്‍ക്കു മുന്നറിയിപ്പുമായി പോലീസ്

  • 19th August 2022
  • 0 Comments

എറണാകുളം കാക്കനാട്ടെ ഫ്ളാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. കൊലപാതകം നടന്ന ഫ്ളാറ്റില്‍ ആളുകള്‍ വന്ന് ലഹരി ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു അറിയിച്ചു. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ രക്ഷപ്പെടാന്‍ ഒരാള്‍ സഹായിച്ചിരുന്നെന്ന് സംശയമുണ്ട്. അതിനാല്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. അതേസമയം, കൊലപാതകത്തെ തുടര്‍ന്ന് […]

Local News

പുകയുന്ന യുവത്വം……സ്ത്രീകൾ അടക്കം ഇരകൾ ഒത്തൊരുമിച്ചാൽ തടയാം നമുക്ക് ഈ ലഹരിയെന്ന വിപത്തിനെ

  • 21st July 2022
  • 0 Comments

നമ്മുടെ നാട്ടിൽ ഇന്ന് രാഷ്ട്രീയ വിവാദങ്ങൾ ചർച്ച ചെയ്യുന്ന പോലെത്തന്നെ ചർച്ച ചെയ്യപ്പെടേണ്ടുന്ന ഒന്നാണ് വർധിച്ചുവരുന്ന ലഹരി ഉപയോഗം.ഒരു വിഭാഗം കുട്ടികളും യുവാക്കളും,യുവതികളുമടക്കം ഇന്ന് ഈ ലഹരിയുടെ മായിക ലോകത്താണ് അവർ പുകച്ച് കളയുന്നത് അവരുടെ നല്ല ഭാവിയാണ്. എവിടെയാണ് നമുക്ക് തെറ്റ് പറ്റുന്നതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ മനസിലാക്കാൻ പറ്റാത്ത പ്രായത്തിൽ ലഹരികെണിയിൽ വീണുപോകുന്നു. പുതുതലമുറയിൽ ലഹരിയുടെ സ്വാധീനം അതിഭീകരമാം വിധം വർധിച്ചിരിക്കുന്നുവെന്നാണ് ഇന്നത്തെ ഓരോ വാർത്തയും നമുക്ക് കാണിച്ചുതരുന്നത്. ചുറ്റും നോക്കുകയാണെങ്കിൽ ഇന്ന് മാത്രമായി കോഴിക്കോട് […]

Kerala News

വെഞ്ഞാറമൂട്ടില്‍ പൊലീസ് സ്റ്റേഷന് പിന്നിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവ് പിടികൂടി

  • 16th July 2022
  • 0 Comments

പൊലീസ് സ്റ്റേഷന് പിന്നിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവ് പിടികൂടി. വെഞ്ഞാറമ്മൂട് ആണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് തണ്ട്രാന്‍ പൊയ്കയില്‍ വാടകയ്ക്ക് താമസിക്കുന്ന പൂവച്ചല്‍ കൊണ്ണിയൂര്‍ സ്വദേശി കിഷോറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയോടെയാണ് ഇയാളെ പിടികൂടിയത്. 67,000 രൂപയും ചില്ലറ വിപണത്തിനായുള്ള പ്ലാസ്റ്റിക് പാക്കറ്റുകളും, ഇലക്ട്രോണിക് ത്രാസും ഇതോടൊപ്പം കണ്ടെടുത്തു. പിടികൂടിയ പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. ലഹരി വസ്തുക്കള്‍ പിടിക്കാന്‍ രൂപികരിച്ച റൂറല്‍ ഡാന്‍സാഫാണ് ഇയാളെ പിടികൂടിയത്. ആറ്റിങ്ങള്‍ റൂറല്‍ […]

Kerala News

ഹോട്ടലിൽ അവശ നിലയിൽ കണ്ടെത്തിയ യുവതി എംഡിഎംഎ ഉപയോഗിച്ചെന്ന് സ്ഥീരികരണം,കേസെടുത്ത് പോലീസ്

സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ലോഡ്ജില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി ലഹരി ഉപയോഗിച്ചെന്ന് പോലീസ്. കോഴിക്കോട് സ്വദേശിയായ യുവതിയുടെ ശരീര സ്രവങ്ങളുടെ സാംപിൾ പരിശോധിച്ചതിൽ ഇക്കാര്യം സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ എറണാകുളം സെന്‍ട്രൽ പൊലീസ് ലഹരി കേസ് ചുമത്തി.മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതിനുമാണ് സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.മെയ് 27നാണ് ഖത്തറിലേക്ക് പോകുന്നതിന്റെ മെഡിക്കൽ പരിശോധനയ്ക്കായി കോഴിക്കോട് നിന്ന് എറണാകുളത്ത് എത്തുന്നത്. പെൺകുട്ടികൾ നൽകിയ മൊഴി പ്രകാരം മെഡിക്കൽ പരിശോധന പൂർത്തായ ശേഷം സുഹൃത്തുക്കളിൽ […]

Kerala News

ആഡംബര ബൈക്കില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്ക് മരുന്നുമായി യുവാക്കൾ പിടിയിൽ

  • 30th January 2022
  • 0 Comments

ആഡംബര ബൈക്കില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ന്യൂജെന്‍ മയക്കമരുന്നുമായി യുവാക്കൾ പിടിയില്‍ മലപ്പുറം ജില്ലയിൽ വള്ളിക്കുന്ന് അത്താണിക്കൽ പുലിയാങ്ങിൽ വീട്ടിൽ വൈശാഖ്(22),കോഴിക്കോട് താലൂക്കിൽ ചേവായൂർ മലാപ്പറമ്പ് മുതുവാട്ട് വീട്ടിൽ വിഷ്ണു (22) എന്നിവരുടെ കയ്യില്‍ നിന്ന് 55 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസും കോഴിക്കോട് എക്‌സൈസ് സർക്കിൾ പാർട്ടിയുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്. കെ.എൽ. 11 ബി.പി. 0508 എന്നനമ്പറോട് കൂടിയ ഡ്യൂക്ക് ബൈക്കാണ് മയക്കുമരുന്ന് കടത്തിനായി യുവാക്കള്‍ […]

Kerala News

പാനിപൂരിയുടേയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളിലൊളിപ്പിച്ച് എം ഡി എം എ കടത്തൽ;യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു

  • 26th December 2021
  • 0 Comments

ആലുവയിൽ ലഹരിമരുന്ന് വേട്ട. റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.കൊടുങ്ങല്ലൂർ സ്വദേശികളായ രാഹുൽ, സുഭാഷ്, സൈനുലാബ്ദീൻ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.മംഗള എക്‌സ്പ്രസിൽ ഡൽഹിയിൽ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു.പാനിപൂരിയുടേയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളിൽ ഒളിപ്പിച്ചാണ് ഇവർ ലഹരിമരുന്ന് കേരളത്തിലെത്തിച്ചത്. പുതുവത്സരാഘോഷങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതാണെന്ന് യുവാക്കൾ വെളിപ്പെടുത്തി.

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തു

  • 29th October 2020
  • 0 Comments

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ബെംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. ബിനീഷിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റഡി. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ബിനീഷിനെ ചോദ്യം ചെയ്തത്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്‌സമെന്റിന് നല്‍കിയ മൊഴിയാണ് ഇദ്ദേഹത്തിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. […]

error: Protected Content !!