കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് മയക്കുമരുന്നിന്റെ കുത്തൊഴുക്ക്
എം സിബഗത്തുള്ള വിദേശത്തേക്കുള്ള ലഹരി മരുന്ന് കടത്തിന്റെ പ്രധാന കേന്ദ്രമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. നിരോധനവും ബോധവത്കരണവും ഒരു ഭാഗത്ത് നടക്കുമ്പോൾ മയക്കുമരുന്ന് കടത്തും ഉപയോഗവും അതുവഴിയുള്ള കുറ്റകൃത്യങ്ങളും വർദ്ധിക്കുകയാണ്. പോലീസിന്റെയും എക്‌സൈസ് ഉദ്യോഗസ്ഥരുടെയും കൺ വെട്ടിച്ചു കൃത്യമായ ആസൂത്രണത്തോടെയാണ് വിദേശ രാജ്യങ്ങളിലേക്ക് പല കടത്തു സംഘങ്ങളും മയക്കുമരുന്നുകൾ എത്തിക്കുന്നത്. സൗദി അറേബ്യാ, ബഹ്‌റൈൻ തുടങ്ങി ഗൾഫ് രാജ്യങ്ങളാണ് ഇവരുടെ പ്രധാന കേന്ദ്രങ്ങൾ. കോഴിക്കോട്, കണ്ണൂർ, നെടുമ്പാശേരി എന്നീ വിമാനത്താവളങ്ങളിലൂടെയാണ് മിക്ക കടത്തും നടക്കുന്നത്. പലതും പോലീസ് പിടി […]
