കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട; 300 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശി പിടിയിൽ
ബാംഗ്ലൂരിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന് എൻ.ഐ.ടി കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എം.ഡി.എം.എ വിൽപ്പന നടത്തിയിരുന്ന മലപ്പുറം കോട്ടപ്പുറം കര്യംപറമ്പത് വീട്ടിൽ ശിഹാബുദ്ദീൻ (45 വയസ്) നെ കോഴിക്കോട് ആന്റി നർകോടിക് സെൽ അസിസ്റ്റന്റ് കമീഷണർ പ്രകാശൻ പടന്നയിൽ ന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും ( ഡാൻസഫ് ) ചേവായൂർ സബ് ഇൻസ്‌പെക്ടർ വിനയൻ ആർ.എസ്സ് ന്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും ചേർന്ന് വാഹന പരിശോധനക്കിടെ പിടികൂടി.വാഹനത്തിൽ നിന്നും ഇയാളുടെ ചേവായൂരിലെ ഫ്ലാറ്റിൽ […]

