നിങ്ങളെന്നെ അന്താരാഷ്ട്ര മയക്കുമരുന്നു വ്യാപാരിയാക്കിയില്ലെ?ശരിക്കും ഞാനത് അർഹിച്ചിരുന്നോയെന്ന് ആര്യൻ ഖാൻ ചോദിച്ചു വെളിപ്പെടുത്തി അന്വേഷണോദ്യോഗസ്ഥൻ
ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുമായി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഓപ്പറേഷന്‍) സഞ്ജയ് സിംഗ്. . കേസന്വേഷണത്തിനിടെ ആര്യൻ തന്നോട് മനസ്സ് തുറന്നെന്നും എന്തിനാണ് തന്നെ ജയിലിൽ ആടച്ചതെന്ന് ചോദിച്ചെന്നും സഞ്ജയ് സിങ് വ്യക്തമാക്കുന്നു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. “സർ, നിങ്ങളെന്നെ രാജ്യാന്തര മയക്കുമരുന്ന് മാഫിയ ആക്കിയില്ലേ? ഞാൻ മയക്കുമരുന്ന് കടത്തിന് പണം ഇറക്കുന്നുണ്ടെന്ന് നിങ്ങൾ പറഞ്ഞു. ഈ കേസുകളൊക്കെ അസംബന്ധമാണ്. എന്നിൽ നിന്ന് മയക്കുമരുന്നൊന്നും കണ്ടെത്തിയില്ല. […]