National News

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങ്;രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനിലെത്തി

  • 18th September 2022
  • 0 Comments

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനിലെത്തി. ദ്രൗപദി മുര്‍മുവിന്റെ ലണ്ടന്‍ സന്ദര്‍ശനത്തെ കുറിച്ച് രാഷ്ട്രപതി ഭവന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര ഉള്‍പ്പെടെയുള്ള സംഘം രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്. വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സ്വീകരിച്ചു. തിങ്കളാഴ്ചയാണ് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. President Droupadi Murmu emplanes for London, United Kingdom to attend the State Funeral of H.M. Queen Elizabeth […]

National News

എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും; സെപ്റ്റംബർ 17ന് ലണ്ടനിലെത്തും

  • 14th September 2022
  • 0 Comments

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനും കേന്ദ്രസർക്കാരിനു വേണ്ടി അനുശോചനം അറിയിക്കാനുമായി രാഷ്ട്രപതി സെപ്റ്റംബർ 17ന് ലണ്ടനിലെത്തും. 19 വരെ ലണ്ടനിലുണ്ടാകും.സെപ്റ്റംബർ 19ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് സംസ്കാരച്ചടങ്ങുകൾ.എഡിന്‍ബര്‍ഗില്‍ നിന്ന് ചൊവ്വാഴ്ച വൈകുന്നേരമാണ് എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരം ലണ്ടനിലെത്തിച്ചത്. നിലവില്‍ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഗര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അനുശോചിച്ചു. ഏഴു പതിറ്റാണ്ടു കാലം ബ്രിട്ടന്‍ ഭരിച്ച എലിസബത്ത് രാജ്ഞി(96) […]

National News

എന്തിനാണ് സോണിയ ഗാന്ധിയെ ഇതിലേക്ക് വലിച്ചിഴക്കുന്നത്;പരാമർശം നാക്കുപിഴ നേരിട്ട് കണ്ട് മാപ്പ് പറയും

  • 28th July 2022
  • 0 Comments

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരേയുള്ള രാഷ്ട്രപത്നി പരാമര്‍ശത്തില്‍ ഒരു നാക്കുപിഴ സംഭവിച്ചതാണെന്നും പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് ദുഃഖമുണ്ടായെങ്കില്‍ നേരിട്ടുകണ്ട് മാപ്പുപറയാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരി.രാഷ്ട്രപതിയെ രാഷ്ട്രപത്‌നിയെന്ന് വിശേഷിപ്പിച്ച വിവാദ പരാമര്‍ശത്തെ ചൊല്ലി പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിശദീകരണം.ഒരു ചിന്ദി ചാനലിനോട് പ്രതികരിക്കവെയാണ് ചൗധരി വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ബി.ജെ.പി രംഗത്തെത്തുകയും പാര്‍ലമെന്‍റില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. ”പ്രസിഡന്‍റിനെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് കഴിയില്ല. അതൊരു തെറ്റ് […]

National News

‘ദളിതുകൾക്കും സ്വപ്നം കാണാമെന്നതിൻ്റെ തെളിവാണ് തൻ്റെ യാത്ര’ദ്രൗപദി മുര്‍മു രാജ്യത്തിന്റെ പ്രഥമ വനിത; അധികാരമേറ്റു,ചരിത്ര നിമിഷം

  • 25th July 2022
  • 0 Comments

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു.ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിതയാണ്. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, എംപിമാർ, സേനാ മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .സത്യപ്രതിജ്ഞക്കു […]

National News

രാഷ്ട്രപതി‌യായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും;വർണാഭമായ ചടങ്ങുകൾ

  • 25th July 2022
  • 0 Comments

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞചെയ്യും.രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എൻവി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്ന് ആദ്യത്തെ രാഷ്ട്രപതിയായി ചരിത്രം കുറിക്കാനായി ഒരുങ്ങുകയാണ് ദ്രൗപദി മുർമു. സത്യപ്രതിജ്ഞാ ചടങ്ങിനായി വിശിഷ്ടാതിഥികള്‍ പാര്‍ലമെന്റിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. അമേരിക്കയുടെ ഇന്ത്യന്‍ അംബാസിഡറാണ് ആദ്യമെത്തിയത്.രാവിലെ 9.22 ന് രാഷ്‌ട്രപതി ഭവനിലെ നോർത്ത് കോർട്ടിലെത്തുന്ന ദ്രൗപദി മുർമു കാലാവധി പൂർത്തിയാക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കും. തുടർന്ന് 9.49ന് രാഷ്ട്രപതിക്കുള്ള പ്രത്യേക വാഹനത്തിൽ ഇരുവരും പാർലമെന്റിലേക്ക് […]

Kerala News

ദ്രൗപതി മുര്‍മുവിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും കത്തയച്ച് കെ സുരേന്ദ്രന്‍

  • 24th June 2022
  • 0 Comments

രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും കത്തയച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തന്റെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും, ദരിദ്രരെയും അധഃസ്ഥിതരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമര്‍പ്പിച്ച ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കണമെന്ന് സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിക്ക് കെ സുരേന്ദ്രന്‍ നല്‍കിയ കത്തിന്റെ പൂര്‍ണ്ണരൂപം ദേശീയ ജനാധിപത്യ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഒഡിഷയില്‍ നിന്നുള്ള ആദിവാസി നേതാവ് ശ്രീമതി ദ്രൗപതി മുര്‍മു മത്സരിക്കുന്ന വിവരം താങ്കള്‍ […]

National News

ദ്രൗപദി മുര്‍മു നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു, പ്രധാനമന്ത്രിയും അമിത്ഷായും മറ്റ് കേന്ദ്ര മന്ത്രിമാരും ഒപ്പമെത്തി, പിന്തുണച്ച് കൂടുതല്‍ നേതാക്കള്‍

  • 24th June 2022
  • 0 Comments

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പാര്‍ലമെന്റിലെത്തി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പി.സി.മോദി മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ, എന്‍ഡിഎ കക്ഷി നേതാക്കള്‍, മറ്റ് പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവര്‍ പത്രിക സമര്‍പ്പണത്തില്‍ പങ്കെടുത്തു. ജൂലൈ 18നാണ് തിരഞ്ഞെടുപ്പ്. മോദിയാണ് ദ്രൗപതി മുര്‍മ്മുവിനെ നാമനിര്‍ദ്ദേശം ചെയ്തത്. വിവിധ പാര്‍ട്ടികളിലെ നേതാക്കള്‍ അന്‍പത് നേതാക്കള്‍ പിന്താങ്ങി. ജനതാദള്‍, ബിജെഡി,അണ്ണാഡി […]

National News

ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പത്രികാ സമര്‍പ്പണത്തിനെത്തും

  • 24th June 2022
  • 0 Comments

എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദ്രൗപദി മുര്‍മുവിനെ അനുഗമിക്കും. സഖ്യകക്ഷി നേതാക്കള്‍ക്കൊപ്പം ബിജു ജനതാദള്‍, വൈഎസ്ആര്‍സിപി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുളള പ്രതിനിധികളും പങ്കെടുക്കും. ഒഡിഷയില്‍നിന്ന് വ്യാഴാഴ്ച ഡല്‍ഹിയില്‍ എത്തിയ മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. […]

error: Protected Content !!