National News

ഗുജറാത്തിൽ മോദിയുടെ റാലിക്കു നേരെ ഡ്രോൺ പറന്നെത്തി;സുരക്ഷാ വീഴ്ച്ച, മൂന്ന് പേർ കസ്റ്റഡിയിൽ

  • 25th November 2022
  • 0 Comments

ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കിടെ സുരക്ഷ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ബവ്‌ലയിൽ മോദി പങ്കെടുത്ത റാലിയുടെ നേർക്കു പറന്നെത്തിയ ഒരു ഡ്രോൺ എൻഎസ്ജി ഉദ്യോഗസ്ഥൻ വെടിവച്ചിട്ടതിനെത്തുടർന്നാണ് ഈ വിവരം പുറത്തുവന്നത്. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിവിധ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.ബോബ് സ്‌ക്വാഡ് എത്തി പരിശോധിക്കുകയും സംശയകരമായ ഒന്നും ഡ്രോണില്‍ ഇല്ലെന്നും വ്യക്തമാക്കി. ചിത്രങ്ങള്‍ പകര്‍ത്താനാണ് ഇവര്‍ ഡ്രോണ്‍ പറത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.വ്യാഴാഴ്ച ഗുജറാത്തില്‍ […]

National News

ഇന്ത്യാ-പാക് അതിർത്തിയിൽ ഡ്രോൺ,വെടിവച്ചിട്ട് ബിഎസ്എഫ് ബാഗില്‍ അഞ്ചുപാക്കറ്റുകള്‍; കള്ളക്കടത്തെന്ന് സംശയം

  • 7th March 2022
  • 0 Comments

പഞ്ചാബിലെ ഇന്ത്യാ പാക് അതിർത്തി പ്രദേശമായ ഫിറോസ്പൂരിൽ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ്. ഡ്രോണിനൊപ്പം നിരോധിത വസ്തുക്കൾ അടങ്ങിയ അഞ്ച് പാക്കറ്റുകൾ കണ്ടെടുത്തു. നാലര കിലോ ലഹരി വസ്തുക്കളാണ് പിടികൂടിയത്.ഡ്രോണ്‍ വഴി കള്ളക്കടത്ത് നടത്താനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായി ബിഎസ്എഫ് അറിയിച്ചു. പാകിസ്ഥാൻ ഭാഗത്തുനിന്നാണ് ഡ്രോൺ ഇന്ത്യയിലേക്കെത്തിയതെന്ന് ബിഎസ്എഫ് വ്യത്തങ്ങൾ അറിയിച്ചു. പുലർച്ചെ മൂന്ന് മണിയോടെ സൈന്യം, മുഴങ്ങുന്ന ശബ്ദം കേട്ടതിനെ തുടർന്നാണ് ക്വാഡ്‌കോപ്റ്റർ കണ്ടെത്തിയത്. ഡ്രോൺ ലക്ഷ്യമിടാൻ അവർ പാരാ ബോംബുകൾ ഉപയോഗിച്ച് പ്രദേശം […]

National News

ജമ്മു കാശ്മീരില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തി

  • 2nd August 2021
  • 0 Comments

ജമ്മു കാശ്മീരില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തി. ജമ്മുകശ്മീരിലെ സാമ്പയിലാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. ബഡി ബ്രാഹ്‌മണ മേഖലയിലെ നാലിടങ്ങളിലായി രാത്രി വൈകിയാണ് ഡ്രോണുകളുടെ സാന്നിധ്യം സംബന്ധിച്ച് നാട്ടുകാരില്‍ നിന്ന് വിവരം ലഭിച്ചതെന്ന് സാമ്പ എസ്.എസ്.പി. രാജേഷ് ശര്‍മ്മ പറഞ്ഞു. കഴിഞ്ഞ 56 മണിക്കൂറിനിടെ ഇത് മൂന്നാം തവണയാണ് ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഡ്രോണുകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഡ്രോണുകളിലെ ലൈറ്റുകള്‍ തെളിയുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ സമീപത്തെ പോലീസ് സ്റ്റേഷനുകളില്‍ വിവരം അറിയിക്കുകയായിരുന്നു. സ്വാതന്ത്ര്യദിന ആഘോഷങ്ങളും […]

National News

ആന്റി ഡ്രോണ്‍ സംവിധാനം സ്ഥാപിച്ച് ജമ്മുവിലെ എയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍

  • 30th June 2021
  • 0 Comments

ജമ്മുവിലെ എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍ ആന്റി ഡ്രോണ്‍ (ഡ്രോണ്‍ പ്രതിരോധ) സംവിധാനം സ്ഥാപിച്ചു. സ്ഫോടക വസ്തു ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് കഴിഞ്ഞ ദിവസം ഇവിടെ ഭീകരാക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ നീക്കം. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍.എസ്.ജി) ആണ് വ്യോമസേനാ സ്റ്റേഷനില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ചത്. പുതിയ ആക്രമണ ഭീഷണികള്‍ കണക്കിലെടുത്ത് ഇവിടുത്തെ മറ്റു സുരക്ഷാ സംവിധാനങ്ങളും വിപുലീകരിച്ചിട്ടുണ്ട്. റേഡിയോ ഫ്രീക്വന്‍സി ഡിറ്റക്ടറും സോഫ്റ്റ് ജാമറും ഡ്രോണ്‍ വിരുദ്ധ തോക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഞായറാഴ്ച ഉണ്ടായ ആക്രമണത്തിന് […]

National News

കശ്മീരില്‍ ഇന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തി

  • 30th June 2021
  • 0 Comments

കശ്മീരില്‍ ഇന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തി. ജമ്മുവിലെ കാലുചക്ക്, കുഞ്ചാവാനി മേഖലകളിലാണ് ഇന്നു പുലര്‍ച്ചെയും ഡ്രോണുകളെ കണ്ടെത്തിയത്. ഇന്നലെയും കാലുചക്ക് മേഖലയില്‍ മൂന്നു ഡ്രോണുകളെ സുരക്ഷാസേന കണ്ടെത്തിയിരുന്നു. അതിനിടെ ജമ്മുകശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം സുരക്ഷാസേന തകര്‍ത്തു. ദാദല്‍ മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടി. ഒരു ജവാന് പരിക്കേറ്റു. ആയുധധാരികളായ ഒരു സംഘം നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാസേനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇന്ത്യന്‍ വ്യേമസേനാ താവളത്തിന് നേര്‍ക്ക് ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ […]

Local

ലോക്ഡൗണ്‍; ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി കോഴിക്കോട് പൊലീസ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടും പൊതുജനങ്ങള്‍ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്.ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജില്ലാ പൊലീസ് മേധാവി (സിറ്റി) എ.വി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ക്യാമറ നിരീക്ഷണം നടത്തി. ഡ്രോണ്‍ ക്യാമറ എക്‌സ്പര്‍ട്ട് സജീഷ് ഒളവണ്ണയാണ് ക്യാമറയുടെ പ്രവര്‍ത്തനം നിയന്ത്രിച്ചത്.പൊതുജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതും അനാവശ്യമായി വാഹനങ്ങള്‍ നിരത്തിലോടുന്നതും ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് […]

error: Protected Content !!