‘എച്ച്’ എടുക്കാന്‍ ഫോണിലൂടെ നിര്‍ദേശം; ആശാന്റെ പണി പാളി; ഡ്രൈവിങ് സ്‌കൂളിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
ആലുവ: ഡ്രൈവിങ് ടെസ്റ്റിനിടെ മൊബൈല്‍ ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്‍കി പരീക്ഷാര്‍ഥികളെ എച്ച് കടമ്പ കടക്കാന്‍ സഹായിച്ച ഏലൂര്‍ ഉദ്യോഗമണ്ഡല്‍ ഡ്രൈവിങ് സ്‌കൂളിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ശിഷ്യര്‍ കാറില്‍ ടെസ്റ്റിന് ഗ്രൌണ്ടില്‍ എത്തുമ്പോള്‍ ആശാന്‍ പുറത്ത് കാത്ത് നില്‍ക്കും. എച്ചിന് അതിരായി വച്ചിട്ടുള്ള കമ്പികളില്‍ തട്ടാതെ തിരിക്കാനും വളയ്ക്കാനും ആശാന്‍ പറയും. ഉദ്യോഗാര്‍ത്ഥി അക്ഷരം പ്രതി അനുസരിക്കും കൂളായി പരീക്ഷ പാസാവും. ഡ്രൈവിംഗ് സ്‌കൂളില്‍ നിന്നുള്ളവര്‍ സ്ഥിരമായി എല്ലാവരും ടെസ്റ്റ് പാസാകാന്‍ തുടങ്ങിയതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. […]

