ഡ്രൈവിങ്ങിനിടെ അഭ്യാസപ്രകടനം; ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്
കാലടി അങ്കമാലി റൂട്ടിലെ ബസിനുള്ളിൽ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പെരുമ്പാവൂർ പോലീസ്. ബസിനുള്ളില്‍ ഉറക്കെ പാട്ട് വയ്ക്കുകയും സ്റ്റിയറിങ്ങില്‍ നിന്ന് കൈവിട്ട് അഭ്യാസപ്രകടനം നടത്തി ബസ് ഓടിക്കുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പും പൊലീസും നടപടി സ്വീകരിച്ചത്. എയ്ഞ്ചല്‍ എന്ന സ്വകാര്യ ബസ്സിലെ ഡ്രൈവര്‍ ജോയലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യാത്രക്കാരുടെ ജീവന്‍ കയ്യില്‍ വച്ചുകൊണ്ടാണ് അങ്കമാലി കാലടി റൂട്ടില്‍ സര്‍വീസ് നടത്തിയ എയ്ഞ്ചല്‍ എന്ന […]
