Entertainment News

‘ദൃശ്യം 3 പണിപ്പുരയില്‍’ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം,പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്

  • 28th August 2022
  • 0 Comments

ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ.താരസംഘടന നടത്തിയ ഒരു ടെലിവിഷൻ ഷോയ്ക്കിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദൃശ്യം 3 എന്തായാലും വരും. അതിന്റെ പണിപ്പുരയിലാണ്, ആശയങ്ങളും കാര്യങ്ങളുമൊക്കെയായിട്ടിരിക്കുകയാണെന്നാണ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്. ആന്റണി പെരുമ്പാവൂരിന്റെ വെളിപ്പെടുത്തൽ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ദേശീയ മാധ്യമങ്ങളും ഇക്കാര്യം വാർത്തയാക്കിയിരിക്കുകയാണ്.ട്വിറ്ററിൽ ‘ദൃശ്യം 3’ എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ആണ്. സിനിമയുടെ കഥയെക്കുറിച്ചും നിരവധിപ്പേർ രസകരമായ ആശയങ്ങൾ പങ്കുവെക്കുന്നുണ്ട്. […]

Entertainment News

മൂന്നാം ഭാഗത്തിനുള്ള ക്ലൈമാക്‌സ് റെഡി ; ജീത്തു ജോസഫ്

  • 24th February 2021
  • 0 Comments

ദൃശ്യം സിനിമയുടെ മൂന്നാം ഭാഗത്തിനുള്ള ക്ലൈമാക്‌സ് തയാറായി കഴിഞ്ഞെന്ന് സംവിധായകന്‍ ജീത്തു ജോസഫ്.ജോര്‍ജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ദൃശ്യം 2ല്‍ അവസാനിക്കുന്നില്ലെന്നാണ് സംവിധായകന്‍ ഉറപ്പിക്കുന്നത്. ആദ്യ സിനിമ ഇറങ്ങി ആറു വര്‍ഷത്തിനപ്പുറം ആണ് രണ്ടാം ഭാഗം യാഥാര്‍ഥ്യമായത്. എന്നാല്‍ മൂന്നാം ഭാഗം അധികം വൈകാതെ ഉണ്ടാകണം എന്നതാണ് പ്രൊഡ്യൂസര്‍ ആവശ്യപ്പെട്ടതെന്ന് ജീത്തു ജോസഫ് പറഞ്ഞു. മോഹന്‍ലാലുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. കഥ കൂടി തയാറായാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ദൃശ്യം മൂന്ന് യാഥാര്‍ത്ഥ്യമാകുമെന്നും ജീത്തു ജോസഫ് പറഞ്ഞു. മനസിലുള്ള […]

error: Protected Content !!