ദൃശ്യം 2 ഹിന്ദി വൻ വിജയം;ബോക്‌സ്ഓഫീസില്‍ നേടുന്നത് വമ്പന്‍ മുന്നേറ്റം
ദൃശ്യം 2 ഹിന്ദി റീമേക്കിന് വമ്പൻ ജയം.ദൃശ്യം 2 ഹിന്ദി പതിപ്പ് മൂന്ന് ദിവസം കൊണ്ട് 60 കോടിയാണ് വാരിക്കൂട്ടിയത്. സമൂഹമാധ്യമങ്ങളിലും മറ്റും മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പ്രചരിക്കുന്നത്. ബോളിവുഡിന്‍റെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാവും ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് വലിയ വിജയത്തിന് കാരണമെന്ന് ബോളിവുഡും അഭിപ്രായപ്പെടുന്നു. സിനിമ കണ്ടിറങ്ങുന്നവർ ജീത്തു ജോസഫിന്റെ പേരും ടാഗ് ചെയ്താണ് സിനിമയെ പ്രശംസിക്കുന്നത്. ദൃശ്യം മൂന്നാം ഭാഗത്തിനു വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണെന്നും ദൃശ്യം 3 അജയ് […]
