ജമ്മു കാശ്മീരിൽ മാരക സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണ്‍ വെടിവെച്ചുവീഴ്ത്തി
ജമ്മു കശ്മീരില്‍ മാരക സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണ്‍ പൊലീസ് വെടിവെച്ചുവീഴ്ത്തി. ഐഇഡിയുമായി അതിര്‍ത്തികടന്ന് ഡ്രോണെത്തുന്നുവെന്ന രഹസ്യവിവരത്തിന് പിന്നാലെയാണ് കശ്മീര്‍ പൊലീസ് ഡ്രോണ്‍ പിടിച്ചെടുക്കുന്നത്. ഡ്രോണില്‍ നിന്നും അഞ്ച് കിലോ ഐഇഡി പൊലീസ് പിടിച്ചെടുത്തു.അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപം അഖ്‌നൂര്‍ മേഖലയിലാണ് സംഭവം നടക്കുന്നത്. ഇത് രണ്ടാം തവണയാണ് അതിര്‍ത്തികടന്ന് ഡ്രോണുകള്‍ എത്തുന്നതായി കണ്ടെത്തിയത്. ബുധനാഴ്ച കശ്മീരിലെ സത്വാരി പ്രദേശത്തുനിന്നും ഡ്രോണ്‍ പിടിച്ചെടുത്തിരുന്നു. സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം ഉണ്ടാകുമെന്നായിരുന്നു രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ സന്ദേശത്തെത്തുടര്‍ന്ന് ദില്ലിയില്‍ കനത്ത […]