നാലാം ടെസ്റ്റ് സമനിലയിൽ; ബോർഡർ ഗവാസ്‌ക്കർ ട്രോഫി ഇന്ത്യക്ക്
പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരം സമനിലയിലായതോടെ ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗവാസ്‌ക്കർ ട്രോഫി ഇന്ത്യക്ക്. ഓസ്‌ട്രേലിയയെ 2-1 ന് തോൽപ്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യ രണ്ട് ടെസ്റ്റുകളിലും ഇന്ത്യ വിജയം നേടിയപ്പോൾ മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ജയിച്ചു. ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റിന് 175 റണ്‍സ് എന്ന സ്‌കോറിലെത്തിയപ്പോള്‍ ഇരു ടീമുകളും ചേർന്ന് സമനിലയിൽ പിരിയാൻ തീരുമാനിക്കുകയായിരുന്നു.നേരത്തെ, ന്യൂസീലന്‍ഡ് ശ്രീലങ്കയെ പരാജയപ്പെടുത്തയതോടെ ഇന്ത്യ നേരത്തേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയിരുന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ: […]