Kerala News

എല്ലാ ഡോക്ടർമാരും കാരാട്ട പഠിക്കണോ ; വീണാ ജോർജിന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ്

ഡോക്ടർ വന്ദന ദാസിന്റെ മരണത്തിൽ ഡോക്ടർക്ക് അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയമില്ലായിരുന്നു എന്ന ആരോഗ്യ മന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധം കനക്കുന്നു. ഇതിനെതിരെ ആദ്യം പ്രതികരണവുമായി രംഗത്തെത്തിയത് ഡോക്ടർമാരായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മന്ത്രിയുടെ പരാമർശത്തെ വിമർശിച്ചു. ഈ ആരോഗ്യമന്ത്രി എന്തും പറയും. ഇനി എല്ലാവരും കരാട്ടെയും കളരിയും പഠിക്കണമെന്ന് മന്ത്രി പറയാത്തത് ഭാഗ്യം. സ്വയം പ്രതിരോധത്തിന് വേണ്ടി എം.ബി.ബി.എസില്‍ എന്തെങ്കിലും പരിശീലനം നല്‍കുന്നുണ്ടോ? ആരോഗ്യവകുപ്പിന് കീഴിലെ വിവിധ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ട്. […]

Kerala News

വനിതാ ഡോക്ടറുടെ കൊലപാതകം വേദനാജനകവും ഞെട്ടിക്കുന്നതും ; പിണറായി വിജയൻ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടർ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് നന്ദിതയെ കൊലപ്പെടുത്തിയത്. ആക്രമണം തടയാനെത്തിയ പോലീസ് അടക്കമുള്ളവർക്കും കുത്തേറ്റിട്ടുണ്ട്. ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന്‍റെ കുടുംബത്തിന്‍റെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി […]

Kerala News

വന്ദന യുടെ കൊലപാതകം ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതെന്ന് വീണാ ജോർജ്; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അതി ദാരുണമായ സംഭവമാണ് നടന്നതെന്നും ഇത് ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും വീണാ ജോർജ് പറഞ്ഞു.എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉള്ളിടത്താണ് ആക്രമണം നടന്നതെന്നും ഒരു കാരണവശാലും ആവര്‍ത്തിക്കാന്‍ പാടില്ലാത്ത സംഭവമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. ‘ആശുപത്രിയിലെപോലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥന് തലക്കും കുത്തേറ്റു. കൂടെയുണ്ടായിരുന്ന പോലീസുകാർക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും കുത്തേറ്റിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമം തടയാന്‍ നിയമം നിലവില്‍ […]

Kerala News

ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം; ഇടപ്പെട്ട് ഹൈക്കോടതി; ഇന്ന് ഉച്ചക്ക് പ്രത്യേക സിറ്റിംഗ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം. കേസിൽ ഹൈക്കോടതിയും ഇടപ്പെട്ടു. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഇന്ന് ഉച്ചക്ക് 1.45 ന് ഹൈക്കോടതി പ്രത്യക സിററിംഗ് നടത്തും. ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ജസ്റ്റീസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയംസ് പരിഗണിക്കുന്നത്. വേനലവധിയാണങ്കിലും കേരളത്തെ നടുക്കിയ സംഭവം അടിയന്തരമായി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു. അതേ സമയം, വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാവ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് […]

error: Protected Content !!