‘മനസ് തുറന്നു ചിരിക്കാന്‍ കഴിയുന്നതും ഒരു ഭാഗ്യമാണല്ലേ?’; രാഹുലിന്റെ രാജിയില്‍ ഡോ. സൗമ്യ സരിന്‍
കോഴിക്കോട്: യുവനടിയുടെ ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചതില്‍ പ്രതികരണവുമായി സി.പി.എം നേതാവ് ഡോ. പി. സരിന്റെ ഭാര്യ ഡോ. സൗമ്യ സരിന്‍. മനസ്സ് തുറന്നു ചിരിക്കാന്‍ കഴിയുന്നതും ഒരു ഭാഗ്യമാണല്ലേ എന്നും സൗമ്യ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നലെ യുവനടി ആരോപണം ഉന്നയിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പി. സരിന്‍ രംഗത്തെത്തിയിരുന്നു. തെമ്മാടി പാര്‍ട്ടിയില്‍ ഇതല്ല ഇതിനപ്പുറവും നടക്കുമെന്നാണ് കേരള സമൂഹം വിലയിരുത്തേണ്ടതെന്നാണ് സരിന്‍ എഫ്.ബി പോസ്റ്റിലൂടെ വ്യക്തമാക്കിയത്. […]
