ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. മാഗേഷ് എൻ.എസ് ലോകത്തിലെ ഏറ്റവും മികച്ച 2% ശാസ്ത്രജ്ഞരുടെ പട്ടികയിൽ
കോഴിക്കോട് : അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി 2022-ൽ ലോകത്തിലെ ഏറ്റവും മികച്ച 2% ശാസ്ത്രജ്ഞരുടെ പട്ടികയിൽ കോഴിക്കോട്ടെ ജലവിഭവ വികസന വിനിയോഗ കേന്ദ്രം(CWRDM) ശാസ്ത്രജ്ഞനായ ഡോ.മാഗേഷ് നൊച്ചിൽ ശിവന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും എൽസെവിയർ ബിവിയും ചേർന്ന് 2022 ഒക്ടോബർ 10-ന് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റാൻഫോർഡ് സർവ്വകലാശാല തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി രണ്ടാം വർഷമാണ് ഡോ.മാഗേഷിന്റെ പേര് ഇടംപിടിക്കുന്നത്. പരിസ്ഥിതി ശാസ്ത്ര മേഖലയിൽ ഗവേഷണം നടത്തുന്ന ഡോ.മാഗേഷ് ദ് ജേർണൽ […]
