ഡോ. കഫീൽ ഖാനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാർ
ബി.ആര്‍.ഡി മെഡിക്കല്‍ കോളെജിലെ ശിശുരോഗ വിദഗ്ധന്‍ കഫീല്‍ ഖാനെ പിരിച്ചുവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി.ഇക്കാര്യം സര്‍ക്കാര്‍ വക്താവ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഗൊരഖ്പൂരിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് നടപടി.പൗരത്വ വിരുദ്ധ പ്രതിഷേധത്തിന്റെ പേരില്‍ കഫീല്‍ ഖാനെതിരെ യു.പി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിടുകയായിരുന്നു.ഈ വര്‍ഷം ജനുവരിയിലാണ് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഡോ. കഫീല്‍ ഖാനെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.ഡിസംബര്‍ 12ന് അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നടന്ന പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിനിടെ […]


