ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഡോ.ഹുസൈന്‍ മടവൂര്‍
തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതവസാനിപ്പിക്കാന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്നും ഡോ.ഹുസൈന്‍ മടവൂര്‍ കേന്ദ്ര മൈനോരിറ്റി കമ്മീഷനോട് ആവശ്യപ്പെട്ടു. കേന്ദ്ര മൈനോരിറ്റി കമ്മീഷന്‍ അംഗം റിന്‍ചെന്‍ ലാമൊ വിവിധ ന്യൂനപക്ഷ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാനായി സച്ചാര്‍ കമ്മിറ്റി നല്‍കിയ ശുപാര്‍ശകളേറെയും നടപ്പിലാവാതെ കിടക്കുന്നു.ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ച മൗലാനാ ആസാദ് ഫൗണ്ടേഷന്റെ ഫണ്ടുകള്‍ വെട്ടിക്കുറച്ചു […]