ഡി ആർ അനിലിന്റെ സ്ത്രീ വിരുദ്ധ പരാമർശം;മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകുമെന്ന് ബിജെപി
തിരുവനന്തപുരം നഗരസഭയിലെ ബിജെപി വനിതാ കൗൺസിലർമാർക്കെതിരെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡിആർ അനിൽ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകുമെന്ന് ബിജെപി.‘പൈസ ആണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം’’എന്നായിരുന്നു ഡി ആർ അനിൽ നടത്തിയ വിവാദ പരാമർശം. അനിലിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ബിജെപി പ്രതിഷേധിച്ചിരുന്നു. ബിജെപി വനിത കൌണ്‍സിലര്‍മാര്‍ മേയറുടെ വഴിതടയുകയും ചെയ്തു.ഇതിനിടെ നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് മേയര്‍ ഡയസിലെത്തി. പൊലീസും എല്‍ഡിഎഫ് വനിതാ കൌണ്‍സിലര്‍മാരും ചേര്‍ന്ന് മേയറെ […]


