kerala Kerala

നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങി; ശസ്ത്രക്രിയാ പിഴവ് സമ്മതിച്ച് ഡോക്ടര്‍

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയില്‍ വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് ഡോക്ടര്‍.നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങിയെന്ന മലയിന്‍കീഴ് സ്വദേശിനി സുമയ്യയുടെ പരാതിയിലാണ് ഡോക്ടര്‍ വീഴ്ച സമതിച്ചത്. ഡോ. രാജീവ് കുമാര്‍ രോഗിയുടെ ബന്ധുവുമായി സംസാരിക്കുന്ന ശബ്ദ രേഖ പുറത്ത് വന്നു. പറ്റിയത് തെറ്റു തന്നെയാണെന്നും എന്നാല്‍ താനല്ല അത് ചെയ്തതെന്നും അതിനെ കുറിച്ച് അറിയില്ലെന്നും ശ്രീചിത്രയില്‍ കാണിക്കാനും ഡോക്ടര്‍ പറയുന്നുണ്ട്. ആശുപത്രി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും ഡോക്ടര്‍ ശബ്ദരേഖയില്‍ പറയുന്നു.ശസ്ത്രക്രിയ നടത്തിയത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് […]

Kerala kerala

എഫ്.എം.ജി.ഇ പരീക്ഷയില്‍ വിജയം: ഡോ. മുഹമ്മദ് അല്‍ത്താഫ് ഒളോങ്ങലിനെ കുടുംബാംഗങ്ങള്‍ അനുമോദിച്ചു

കുന്ദമംഗലം : വിദേശ മെഡിക്കല്‍ ബിരുദം നേടിയതിന് പിന്നാലെ ഇന്ത്യയില്‍ നടുത്തുന്ന എഫ്.എം.ജി.ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഡോ. മുഹമ്മദ് അല്‍ത്താഫ് ഒളോങ്ങലിനെ, ഒളോങ്ങല്‍ ഫാമിലി സ്നേഹോപഹാരവുമായി അനുമോദിച്ചു. ഒളോങ്ങല്‍ ഫാമിലിയുടെ ആദരം ഒ. ഇസ്മായില്‍ നല്‍കി. ഒ. ഉസൈന്‍ ഉപഹാരം നല്‍കി സംസാരിച്ചു. യോഗത്തില്‍ ഒ. സലീം അധ്യക്ഷത വഹിച്ചു. ഒ. അസീസ്, സിദ്ധീഖ്, ഒ. മുസ്തഫ എ.പി., എം.വി. റഫീഖ്, ഒ. നൗഷാദ്, ഒ. റഫീഖ് സഫീര്‍, ഒ. സിയാദ് പി.കെ., സാദിഖ് […]

Kerala kerala

പിന്നില്‍ നിന്ന് കുത്തുമെന്ന് കരുതിയില്ല, ലോകം മുഴുവന്‍ കള്ളനായി ചിത്രീകരിച്ചു; ഡോ. ഹാരിസ്

തിരുവനന്തപുരം: പിന്നില്‍ നിന്ന് കുത്തുമെന്ന് കരുതിയില്ലെന്നും ലോകം മുഴുവന്‍ തന്നെ കള്ളനായി ചിത്രീകരിച്ചെന്നും ഡോ. ഹാരിസ് ചിറക്കല്‍. തന്നെ അറിയാവുന്നവര്‍ സഹായിച്ചില്ലെന്നും ഒന്നോ രണ്ടോ ആളുകള്‍ കൂടെ നിന്നില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു. തന്നോട് ചോദിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാമായിരുന്നുവെന്നും ചികിത്സയില്‍ കഴിയുന്നതിനിടെ തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്നും പ്രിന്‍സിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാര്‍ത്താസമ്മേളനം തന്നെ ഞെട്ടിച്ചുവെന്നും ഹാരിസ് പറഞ്ഞു. ആര്‍ക്കെതിരെയും ഒരു പരാതിയുമായി മുന്നോട്ടില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു. പ്രത്യേക നിമിഷത്തിലായിരിക്കും അവര്‍ അത്തരത്തിലുള്ള വാര്‍ത്താസമ്മേളനം വിളിച്ചത്. എന്താണ് സംഭവിച്ചതെന്ന് […]

Kerala kerala

തുറന്നുപറച്ചില്‍ വിവാദം: ഡോ. ഹാരിസ് ചിറക്കല്‍ അവധിയില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന് തുറന്നുപറഞ്ഞതിന്റെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ അവധിയില്‍ പ്രവേശിച്ചു. ഒരാഴ്ചത്തേക്കാണ് അവധി. യൂറോളജി വിഭാഗം മേധാവിയുടെ പകരം ചുമതല ഡോ. സാജുവിന് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. ജബ്ബാര്‍ കൈമാറി. ശാരീരിക പ്രശ്‌നങ്ങള്‍ കാരണമാണ് അവധിയെന്നാണ് വിവരം. അവധി നീട്ടുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാകും കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുക. അതിന് ഒരാഴ്ച സമയമുണ്ട്. […]

kerala Kerala

വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍; പിടിയിലായത് പേരാമ്പ്ര സ്വദേശി

കോഴിക്കോട:് വ്യാജ ഡോക്ടര്‍ പിടിയില്‍. വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി ജോബിന്‍ ആണ് അറസ്റ്റിലായത്. പേരാമ്പ്ര മുതുകാട് സ്വദേശി മൂലയില്‍ ജോബിനാണ് അറസ്റ്റിലായത്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ എന്ന വ്യാജേന ചികിത്സ നടത്തുകയായിരുന്നു യുവാവ്. സംഭവത്തില്‍ പരാതി ലഭിച്ചതോടെ അമ്പലവയല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ ഒളിവില്‍ പോയ പ്രതിയെ പേരാമ്പ്ര കല്ലോട് വാടകവീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും വിവിധ സ്വകാര്യ ആശുപത്രികളില്‍ ജോബിന്‍ നഴ്‌സായി ജോലി ചെയ്തിട്ടുണ്ട്. […]

Kerala kerala

ആലപ്പുഴയില്‍ യുവ ഡോക്ടര്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചു

  • 17th December 2024
  • 0 Comments

അരൂര്‍: ആലപ്പുഴ ജില്ലയിലെ അരൂരില്‍ യുവ ഡോക്ടര്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചു. ചന്തിരൂര്‍ കണ്ടത്തിപ്പറമ്പില്‍ ഡോ. ഫാത്തിമ കബീര്‍(30) ആണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിലാണ് ഫാത്തിമ മരണപ്പെടുന്നത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലില്‍ മൂന്നാംവര്‍ഷ എം. ഡി. വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ. തിങ്കളാഴ്ചയായിരുന്നു മരണം സംഭവിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടാമത്തെ പ്രസവത്തിനായി ഫാത്തിമ കബീര്‍ ചികിത്സ തേടിയത്. ചന്തിരൂരിലെ ഹൈടെക് ഓട്ടോമൊബൈല്‍ ഉടമ കബീര്‍-ഷീജ ദമ്പതിമാരുടെ മകളാണ്. ഭര്‍ത്താവ്: ഓച്ചിറ സനൂജ് മന്‍സിലില്‍ […]

Kerala kerala

മയക്കുഗുളികകള്‍ നല്‍കിയില്ല; ഡോക്ടര്‍ക്ക് നേരെ കത്തി വീശി യുവാവ്; സംഭവം പൊന്നാനി താലൂക്ക് ആശുപത്രിയില്‍

  • 26th September 2024
  • 0 Comments

മലപ്പുറം: പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ കത്തി വീശി യുവാവ്. അമിതശേഷിയുള്ള മയക്കുഗുളികകള്‍ എഴുതി തരണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. ചൊവ്വാഴ്ച രാത്രി 12 മണിയോടുകൂടിയാണ് സംഭവം. ആശുപത്രി സൂപ്രണ്ട് പൊന്നാനി പൊലീസില്‍ പരാതി നല്‍കി. രാത്രി ആശുപത്രിയിലെത്തിയ യുവാവ് ഗുളിക ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മനോരോഗ വിദഗ്ധന്റെ കുറിപ്പില്ലാതെ ഇല്ലാതെ ഈ മരുന്നുകള്‍ തരാനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതോടെയാണ് യുവാവ് കൈയില്‍ കരുതിയിരുന്ന കത്തി കാണിച്ച് ഭീഷണി മുഴക്കിയത്. കുറച്ചുനേരം ബഹളമുണ്ടാക്കിയതിന് ശേഷം യുവാവ് […]

National

സമയം തരണം; സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി മമത ബാനര്‍ജി

  • 14th September 2024
  • 0 Comments

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി മുഖ്യമന്ത്രി മമത ബാനര്‍ജി.ആവശ്യങ്ങളില്‍ കൂടിയാലോചന നടത്തിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മമത സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കി. നിങ്ങളോട് കുറച്ചു സമയം മാത്രമാണ് ആവശ്യപ്പെടുന്നത്. ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞ മമത ബംഗാള്‍ ഉത്തര്‍പ്രദേശ് അല്ലെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, […]

error: Protected Content !!