സില്‍വര്‍ലൈന്‍ പദ്ധതി; ഡിപിആറില്‍ സാങ്കേതിക സാധ്യതയെക്കുറിച്ചുള്ള മതിയായ വിശദാംശങ്ങള്‍ ഇല്ലെന്ന് കേന്ദ്രം
സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആറില്‍ സാങ്കേതിക സാധ്യതയെക്കുറിച്ചുള്ള മതിയായ വിശദാംശങ്ങള്‍ ഇല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍. പദ്ധതി സംബന്ധിച്ച് വിശദമായി പരിശോധന ആവശ്യമാണ്. കെ റെയിലിനോട് വിവരങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നല്‍കിയില്ലെന്നും പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു. അലൈന്‍മെന്റ് പ്ലാന്‍, ബന്ധപ്പെട്ട റെയില്‍വേ ഭൂമിയുടെയും സ്വകാര്യഭൂമിയുടെയും വിശദാംശങ്ങള്‍, നിലവിലുള്ള റെയില്‍വേ ശൃംഖലയിലൂടെയുള്ള ക്രോസിങ്ങുകള്‍ തുടങ്ങിയ വിശദമായ സാങ്കേതിക രേഖകള്‍ കെ-റെയില്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. […]
