15ാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ചരിത്ര വിജയത്തിലേക്ക് ദ്രൗപതി മുര്‍മു
രാജ്യത്തിന്റെ 15ാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു ചരിത്ര വിജയത്തിലേക്ക്. ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി മുര്‍മു.ഒഡീഷയിലെ മയൂര്‍ബഞ്ചിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ മുര്‍മു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമ്പോള്‍ കുറിക്കപ്പെടുകയാണ് പുതു ചരിത്രമാണ്. പാര്‍ലമെന്റംഗങ്ങളില്‍ 540 പേരുടെ പിന്തുണ ദ്രൗപദി നേടി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് 208 എംപിമാരുടെ പിന്തുണയാണ് ലഭിച്ചത്. 15 എംപിമാരുടെ വോട്ട് അസാധുവായതായി.രണ്ടാം റൗണ്ടില്‍ എണ്ണികഴിഞ്ഞപ്പോള്‍ 4,83,299 മൂല്യമുള്ള വോട്ടുകളാണ് തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മു […]
