Kerala News

ഇരട്ട വോട്ട് മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാകില്ല; രമേശ് ചെന്നിത്തല

  • 25th March 2021
  • 0 Comments

ഇരട്ടവോട്ടിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസുകാരാണ് ഇതെല്ലാം ചെയ്തതെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനം എത്രമാത്രം ലാഘവത്തോടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ കാണുന്നതെന്നതിന്റെ തെളിവാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു. മുഖ്യമന്ത്രി കൂടി അറിഞ്ഞുകൊണ്ടാണോ വോട്ടര്‍പട്ടികയില്‍ കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും ചെന്നിത്തല ആരോപിച്ചു. വ്യജ വോട്ടര്‍മാരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം എന്നീ മൂന്ന് മണ്ഡലങ്ങളില്‍ വ്യാപകമായി വ്യാജ വോട്ടര്‍മാര്‍ കയറികൂടിയിട്ടുണ്ട്. […]

Kerala News

ഇരട്ട വോട്ട് പരാതി; പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം

  • 24th March 2021
  • 0 Comments

ഇരട്ട വോട്ട് പരാതി പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. 140 മണ്ഡലങ്ങളിലേയും പട്ടിക പരിശോധിക്കാൻ ജില്ലാ കളക്ടർമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സോഫ്റ്റ്‍വെയർ ഉപയോഗിച്ച് പട്ടിക പരിശോധിച്ച് ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കണം. ഇരട്ട വോട്ടുള്ളവരെ പോളിംഗ് ഉദ്യോഗസ്ഥൻ നേരിട്ട് കണ്ട് സംസാരിച്ച് ബോധവൽക്കരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. വോട്ട് ചെയ്താൽ മഷി ഉണങ്ങും വരെ ബൂത്തിൽ തുടരണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെയ്ക്കുള്ളിൽ പട്ടിക പരിശോധന നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്.

error: Protected Content !!