ഇന്ത്യന്‍ ജനതയുടെ വികാരം വ്രണപ്പെടുത്തി; മാപ്പ് പറഞ്ഞ് ഡൊമിനോസും ഹോണ്ടയും
പാകിസ്ഥാനിലെ ബിസിനസ് അസോസിയേറ്റുകള്‍ നടത്തിയ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഡൊമിനോസും ഹോണ്ടയും ഖേദം പ്രകടിപ്പിച്ചു . ഇന്ത്യന്‍ ജനതയുടെ വികാരം വ്രണപ്പെടുത്തിയതിനാണ് പിസ ശൃംഖലയായ ഡോമിനോസും ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും മാപ്പ് പറഞ്ഞത്. കശ്മീരിലെ വിഘടനവാദികളെ പിന്തുണക്കുന്ന ട്വീറ്റിന് കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് വിശദീകരണം നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മാപ്പ് പറഞ്ഞ് ഡൊമിനോസും ഹോണ്ടയും രംഗത്തെത്തിയത്. ഡൊമിനോസ് ഇന്ത്യ ഇന്ത്യന്‍ വിപണിയോട് പ്രതിജ്ഞാബദ്ധമാണ്. 25 വര്‍ഷത്തിലേറെ ഇന്ത്യ ഞങ്ങള്‍ക്ക് വീടുപോലെയാണ്. രാജ്യത്തെ ജനങ്ങളോടും സംസ്‌കാരത്തോടും ദേശീയതയുടെ […]
