Kerala

ഭാര്യക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം, ജോലിക്ക് പോകില്ലെന്ന് യുവതിയെ കൊണ്ട് പറയിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ, യുവാവ് അറസ്റ്റിൽ

  • 18th October 2022
  • 0 Comments

തിരുവനന്തപുരം: ഭാര്യയെ ക്രൂരമായി മർദിച്ച് വീഡിയോ ചിത്രീകരിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. മലയിൻകീഴ് കുളത്തോട്ടുമല വളവിൽ വാടകയ്ക്ക് താമസിക്കുന്ന ദിലീപ് (35) ആണ് അറസ്റ്റിലായത്. മർദനമേറ്റ് യുവതിയുടെ മുഖത്ത് നിന്ന് ചോര വന്നിട്ടും ദിലീപ് ക്രൂരമായ മ‍ർദനം അവസാനിപ്പിച്ചില്ല. തുടർന്ന് ഇനി ജോലിക്ക് പോകില്ലെന്ന് യുവതിയെ കൊണ്ട് പറയിച്ച് വീഡിയോ ദൃശ്യങ്ങളും ഇയാൾ ചിത്രീകരിച്ചു. ഇനി ജോലിക്ക് പോകരുതെന്ന് ദിലീപ് ആവശ്യപ്പെടുന്നതും പോകില്ലെന്ന് യുവതി പറയുന്നതും വീഡിയോയിൽ ഉണ്ട്. ജോലിക്ക് പോയില്ലെങ്കിൽ മക്കൾ പട്ടിണി ആകുമെന്നും അതുകൊണ്ടാണ് […]

Kerala

ഭർതൃവീട്ടിൽ നിന്നും തന്നെയും മകനെയും ഇറക്കിവിട്ടു, സ്ത്രീധനം കുറഞ്ഞുപോയി എന്ന് പറഞ്ഞു പീഡനം; പരാതിയുമായി യുവതി

  • 7th October 2022
  • 0 Comments

കൊല്ലം: ഭർതൃവീട്ടിൽ നിന്നും തന്നെയും മകനെയും ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി. കൊല്ലം കൊട്ടിയത്ത് തഴുത്തല സ്വദേശിനിയെയും അഞ്ചുവയസുകാരനായ മകനെയും ഇറക്കിവിട്ട സംഭവത്തിൽ പൊലീസ് ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. പുറത്താക്കിയതോടെ വീടിന്റെ സിറ്റൗട്ടിലായിരുന്നു അതുല്യയും കുട്ടിയും രാത്രി കഴിച്ചുകൂട്ടിയത്. ഭർതൃവീട്ടുകാർ തന്റെ സ്വർണം അപഹരിച്ചെന്നും സ്ത്രീധനത്തിന്റെ പേരിൽ തുടരുന്ന പീഡനത്തിന്റെ തുടർച്ചയാണിതെന്നും അതുല്യ പ്രതികരിച്ചു. ഇന്നലെ വൈകിട്ട് സ്‌കൂളിൽ നിന്ന് വന്ന മകനെ കൂട്ടാനായി പുറത്തിറങ്ങിയപ്പോഴാണ് ഭർതൃവീട്ടുകാർ ഗേറ്റ് പൂട്ടിയത്. വിവരം പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടാൻ തയ്യാറായില്ലെന്നും വനിതാ സെല്ലിലും […]

error: Protected Content !!