National News

ചരിത്രത്തില്‍ ആദ്യം, രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്; രൂപയുടെ മൂല്യം 80 കടന്നു

  • 19th July 2022
  • 0 Comments

ചരിത്രത്തില്‍ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 80 കടന്നു. മൂല്യം 79.9863 ആയിരിക്കെയായിരുന്നു ഇന്ന് വിപണി ആരംഭിച്ചത്. വരും ദിവസങ്ങളിലും മൂല്യം കൂടുതല്‍ ഇടിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര ഓഹരികളുടെ ബലഹീനത മൂലം തുടര്‍ച്ചയായ ഏഴാം സെക്ഷനില്‍ രൂപ റെക്കോര്‍ഡ് താഴ്ചയിലെത്തുകയായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍ട്രല്‍ ബാങ്കിന്റെ ഡോളര്‍ വില്‍പ്പനയിലെ ഇടപെടല്‍ നഷ്ടം പരിമിതപ്പെടുത്താന്‍ സഹായിച്ചു. അടുത്തയാഴ്ച യുഎസ് കേന്ദ്ര ബാങ്കിന്റെ പലിശ നിരക്ക് പ്രഖ്യാപനമുണ്ടാകുമെന്നതിനാല്‍ രൂപ സമ്മര്‍ദ്ദത്തില്‍ തുടരുമെന്നാണ് വിലയിരുത്തല്‍. സെന്‍സെക്സ് 180 പോയന്റ് നഷ്ടത്തില്‍ […]

National News

ചൈനയിലെ ലോക്ഡൗണ്‍ , റഷ്യ-യുക്രൈന്‍ യുദ്ധം; രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ

ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവുമായി ഇന്ത്യൻ രൂപ. തിങ്കളാഴ്ച വ്യാപാരം നടന്നത് ഡോളറിനെതിരെ 77.40 നിലവാരത്തിലാണ് അതായത് ഒരു ഡോളർ ലഭിക്കാൻ 77.40 രൂപ നല്‍കേണ്ട സ്ഥിതി. ചൈനയിലെ ലോക്ക് ഡൗൺ , റഷ്യ – യുക്രൈൻ യുദ്ധം തുടങ്ങിയവയാണ് ഇന്ത്യൻ രൂപയുടെ മൂല്യത്തെ ബാധിച്ചത്. താരതമ്യേന സുരക്ഷിത കറൻസിയായ ഡോളറിലേക്ക് നിക്ഷേപകർ ആകർഷിക്കപ്പെട്ടത് ഡോളര്‍ കരുത്താര്‍ജിക്കാനും രൂപ ദുര്‍ബലമാകാനുംകാരണമായി. വെള്ളിയാഴ്ച 77.05 നിലവാരത്തിലായിരുന്നു ക്ലോസിങ് എങ്കിലും തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചതോടെ 77.42ലെത്തി. റഷ്യ- യുക്രയിൻ […]

error: Protected Content !!