പട്ടി പ്രയോഗം ഇ ടി മുഹമ്മദ് ബഷീറിനെ ഉദേശിച്ചല്ല; ലീഗ് നേതൃത്വത്തെ ഫോണിൽ വിളിച്ച് സംസാരിച്ച് കെ സുധാകരൻ
പട്ടി പ്രയോഗത്തിൽ മുസ്ലിം ലീഗിനെ അനുനയിപ്പിക്കാൻ നീക്കവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ലീഗ് നേതൃത്വത്തെ ഫോണിൽ വിളിച്ച് സംസാരിച്ച സുധാകരൻ പട്ടി’ പ്രയോഗം ഇ ടി മുഹമ്മദ് ബഷീറിനെ ഉദേശിച്ചല്ലെന്ന് വ്യക്തമാക്കിപി കെ കുഞ്ഞാലിക്കുട്ടിയെ ഫോണിൽ വിളിച്ചാണ് അദ്ദേഹം നിലപാടറിയിച്ചത് . വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പലതവണ പറഞ്ഞതാണെന്ന് രാവിലെ സുധാകരന് പി.എം.എ സലാം മറുപടി നല്‍കിയിരുന്നു. അതേസമയം,ഫലസ്തീൻ ഐകൃദാര്‍ഢ്യ പരിപാടിയിലേക്കുള്ള സി.പി.ഐ.എം ക്ഷണം ലീഗ് സ്വീകരിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. […]
