വാക്സിനെടുത്തിട്ടും പേവിഷബാധ;മുറിവിന്റെ ആഴം മരണകാരണമായി; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ല; ഡിഎംഒ
പാലക്കാട് പേ വിഷബാധയേറ്റ് കോളജ് വിദ്യാര്‍ഥിനി മരിക്കാനിടയായ സംഭവത്തിൽ മുറിവിന്‍റെ ആഴം കൂടിയത് മരണ കാരണമായിട്ടുണ്ടാകാമെന്ന് ഡിഎംഒ. വാക്സിന്‍റെ ഗുണനിലവാരത്തിലോ എടുത്തതിലോ സംശയിക്കേണ്ട ഒരു കാര്യവുമില്ല.കടിച്ച പട്ടിക്ക് വാക്സിന്‍ നല്‍കിയിട്ടില്ല. റാപ്പിഡ് റെസ്പോണ്‍സ് ടീ ംഎല്ലാം വിശദമായി അന്വേഷിക്കുമെന്നും ഡിഎംഒ പറഞ്ഞു.പെണ്‍കുട്ടിക്ക് നാല് ഡോസ് വാക്‌സിന്‍ കൃത്യസമയത്ത് തന്നെ നല്‍കിയിരുന്നു. ശരീരത്തിലെ മുറിവ് വളരെ ആഴത്തിലായിരുന്നു. അത് കാരണാമാകാം പേ വിഷബാധയേറ്റ് മരിക്കാന്‍ ഇടയായതെന്നാണ് സംശയിക്കുന്നത്. കടിച്ചത് വളര്‍ത്തുപട്ടിയായിരുന്നില്ലെന്നും അതിന് വാക്‌സിന്‍ നല്‍കിയിരുന്നില്ലെന്നും ഡിഎംഒ പറഞ്ഞു. മേയ് […]