Kerala News

തെരുവുനായ ആക്രമണം; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

  • 19th July 2023
  • 0 Comments

പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി ആണ് മരിച്ചത്. ചികിത്സക്കിടെ പേവിഷ ബാധ സ്ഥിരീകരിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി കടിയേറ്റ ശേഷം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മെയ് ഒന്നിനാണ് വീടിന് സമീപം വെച്ച് ഇവരെ നായ കടിച്ചത്. കടിയേറ്റ ദിവസം പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്ന് പിന്നീട് കാല്‍ മുഴുവന്‍ പൊള്ളലേറ്റ നിലയിലായിരുന്നു. ആരോഗ്യാവസ്ഥ ഗുരുതരമായതിനെത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ ആശുപത്രിയില്‍ വെച്ച് കാല്‍ മുറിച്ച് […]

Kerala News

കുട്ടികള്‍ക്കു നേരെ പാഞ്ഞടുത്ത് തെരുവു നായ്ക്കള്‍; രക്ഷപെട്ടത് തലനാരിഴക്ക്

  • 30th June 2023
  • 0 Comments

മലപ്പുറം തിരൂരങ്ങാടി കുണ്ടൂരില്‍ കുട്ടികള്‍ക്കു നേരെ പാഞ്ഞടുത്ത് തെരുവു നായ്ക്കള്‍. നാല് നായ്ക്കളാണ് കടിക്കാനായി പാഞ്ഞടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പല വഴിക്കോടിയ കുട്ടികളില്‍ ഒരാള്‍ സമീപത്തെ വീട്ടില്‍ കയറിയാണ് രക്ഷപെട്ടത്. തലനാരിഴക്കാണ് കുട്ടി നായ്ക്കളുടെ അക്രമണത്തില്‍ നിന്ന് രക്ഷപെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Kerala

വെള്ളരിക്കുണ്ടിൽ തെരുവ് നായ ആക്രമണം; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുഴിയിൽ വീണ വിദ്യാർത്ഥിനിക്ക് പരിക്ക്

  • 12th June 2023
  • 0 Comments

കാസർകോട്: സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ തെരുവുനായകളുടെ ആക്രമണം. രക്ഷപെടാനുള്ള ശ്രമത്തിനിടെമൂന്നു പെൺകുട്ടികളിൽ ഒരാൾക്ക് കുഴിയിലേക്ക് വീണ് പരിക്കേറ്റു. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജംഗ്ഷനിൽ തിങ്കളാഴ്ച രാവിലെ 8.30 നാണ് സംഭവം. ഭീമനടി കാലിക്കടവിലെ റഷീദിൻ്റെ മകളും വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയുമായ നജുല മറിയ(17)ത്തിനാണ് വീണ് പരുക്കേറ്റത്. കുഴിയിൽ വീണ കുട്ടിയെ നാട്ടുകാർ രക്ഷപെടുത്തുകയായിരുന്നു. പെൺകുട്ടിയെ വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് പരുക്കുണ്ട്. കഴിഞ്ഞ ദിവസം ചെറുവത്തൂരിലും തെരുവ് നായയുടെ […]

Kerala News

വളർത്തുനായകളുടെ ആക്രമണം; യുവതിക്ക് ഗുരുതര പരിക്ക്; ഉടമ അറസ്റ്റിൽ

  • 14th November 2021
  • 0 Comments

കോഴിക്കോട് താമരശേരിയിൽ വളർത്തുനായകളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. താമരശേരി അമ്പായത്തോടിൽ ഫൗസിയാക്കാണ് നായ്ക്കളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. ഫൗസിയയെ നായ്ക്കൾ കടിച്ചു കീറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ഫൗസിയ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ നായ്ക്കളുടെ ഉടമയായ റോഷൻ താമരശ്ശേരി പൊലീസിൻ്റെ കസ്റ്റഡിയിലാണ്. . ഫൗസിയയെ നായകളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും കടി വിടാൻ ഇവ തയ്യാറായില്ല. ഒടുവിൽ വളരെ പണിപ്പെട്ടാണ് ആളുകൾ ഫൗസിയയെ രക്ഷിച്ചത്. […]

Local News

തെരുവുനായ ശല്യം രൂക്ഷം; നൂറിലധികം കോഴികളെ കടിച്ച്കൊന്നു

  • 2nd March 2021
  • 0 Comments

ചാത്തമംഗലം:ചാത്തമംഗലംപഞ്ചായത്തിലെ പുള്ളന്നൂർ ഒന്നാം വാർഡിലെ വെളുത്തേടടത്ത് വിനോദിൻറെ വീട്ടിലെ ഏകദേശം നൂറിലധികം കോഴികളെയാണ് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. ഡ്രൈവറായിരുന്ന വിനോദ് വീട്ടിൽ ഉപജീവനത്തിനുവേണ്ടി 500 കോഴികളെ വരെ വളർത്തിയിരുന്നു. പല സമയങ്ങളിലായി ഇതേപോലുള്ള സംഭങ്ങൾ കൊണ്ടും രോഗങ്ങൾ കൊണ്ടും പ്രയാസങ്ങൾ കൊണ്ടും പിന്നീടത് നൂറിലേക്ക് ചുരുങ്ങി പോവുകയായിരുന്നു. വിനോദിന്റെ വീട്ടിലെ സ്ഥാപിച്ച കോഴി കൂട് പൊളിച്ചാണ് കോഴികളെ മുഴുവൻ കൊന്നൊടുക്കിയത് .ഈ ഭാഗങ്ങളിൽ ഇത്തരം തെരുവുനായ്ക്കളുടെ ശല്യം പലപ്പോഴായി അനുഭവപ്പെട്ടിട്ടുള്ളതായി വിനോദ് പറയുന്നു. വളർത്തുമൃഗങ്ങളെയും മറ്റും ആക്രമിക്കുന്ന പതിവ് […]

error: Protected Content !!