അബ്ദു റഷീദ് ഹുദവിക്ക് ഡോക്ടറേറ്റ്
മറവഞ്ചേരി: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും മാനേജ്മെന്റ് സ്റ്റഡീസിൽ മറവഞ്ചേരി സ്വദേശി മുഹമ്മദ് അബ്ദു റഷീദ് ഹുദവിക്ക് ഡോക്ടറേറ്റ് ലഭിച്ചു. കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ പ്രഫസർ ഡോ. ബി ജോൺസണിൻറെ കീഴിൽ മാനസികാരോഗ്യ രംഗത്തെ തൊഴിലാളികളുടെ വൈകാരിക ബുദ്ധിയെ കുറച്ചായിരുന്നു പഠനം. സബീലുൽ ഹിദായ പറപ്പൂർ, ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി, മൗലാന ആസാദ് നാഷണൽ യൂണിവേഴ്സിറ്റി, ഹൈദരാബാദ് എന്നിവിടങ്ങളിൽ പഠനം നടത്തിയിട്ടുണ്ട്. വിവിധ ദേശീയ അന്തർദേശീയ സെമിനാറുകളിൽ ഗവേഷണ പ്രബന്ധം അവതരിപ്പച്ചിട്ടുണ്ട്. മൊയ്തീൻ മുസലിയാർ […]