ശിവകുമാർ വഴങ്ങിയത് കർണാടകയുടെ താൽപര്യം കണക്കിലെടുത്ത്, താൻ പൂർണ സന്തോഷവാനല്ല; ഡി കെ സുരേഷ്
കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ നിയമിക്കുന്നതിൽ താൻ പൂർണ സന്തോഷവാനല്ലെന്ന് ഡി കെ ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷ്. ശിവകുമാർ വഴങ്ങിയത് കർണാടകയുടെ താൽപര്യം കണക്കിലെടുത്താണെന്നും സഹോദരൻ മുഖ്യമന്ത്രി ആയിക്കാണാൻ ആഗ്രഹമുണ്ടെന്നും കാത്തിരുന്ന് കാണാമെന്നും സുരേഷ് പറഞ്ഞു. അതേ സമയം, പാർട്ടി താല്പര്യം കണക്കിലെടുത്താണ് താൻ മുന്നോട്ട് പോകുന്നതെന്ന് ഡി കെ ശിവകുമാർ പ്രതികരിച്ചു. തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തെരെഞ്ഞെടുത്തത്. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ മെയ് 20 ശനിയാഴ്ച നടക്കുമെന്നാണ് […]