അമിത മദ്യപാനം; ഡി.ജെ.പാര്‍ട്ടിക്കിടെ ഐ.ടി. ജീവനക്കാരനായ യുവാവ് കുഴഞ്ഞുവീണുമരിച്ചു
ഡിജെ പാര്‍ട്ടിക്കിടെ ഐ.ടി. ജീവനക്കാരനായ യുവാവ് കുഴഞ്ഞുവീണുമരിച്ചു. മടിപ്പാക്കം സ്വദേശിയും ടെക്കിയുമായ എസ് പ്രവീണ്‍ (23)ആണ് മരിച്ചത്. ചെന്നൈ അണ്ണാനഗറിന് സമീപമുള്ള വി.ആര്‍.മാളിലെ ബാറില്‍ നടന്ന പാര്‍ട്ടിയിലാണ് യുവാവ് കുഴഞ്ഞ് വീണ് മരിച്ചത്. അമിതമായ മദ്യപാനമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവൂവെന്ന് പൊലീസ് അറിയിച്ചു. പാര്‍ട്ടിക്കിടെ കുഴഞ്ഞുവീണ പ്രവീണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേദിവസം മരണപ്പെടുകയായിരുന്നു. ഡി.ജെ. പാര്‍ട്ടി സംഘടിപ്പിച്ച മൂന്ന് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. അനുമതിയില്ലാതെയാണ് ശനിയാഴ്ച […]

