National

പടക്കം പൊട്ടിക്കുന്നവർക്കെതിരെ 200 രൂപ പിഴയും ആറ് മാസം വരെ തടവും; കർശന നിയന്ത്രണവുമായി ഡൽഹി

  • 20th October 2022
  • 0 Comments

ന്യൂഡൽഹി: ഡൽഹിയിൽ പടക്കം പൊട്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ. പടക്കം പൊട്ടിക്കുന്നവർക്കെതിരെ 200 രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും വിധിക്കുമെന്നാണ് സർക്കാർ അറിയിച്ചത്. ജനുവരി ഒന്ന് വരെയാണ് നിയന്ത്രണം. പടക്കം വിൽക്കുന്നതും നിർമ്മിക്കുന്നതും സൂക്ഷിക്കുന്നതും ശ്രദ്ധയിൽപ്പെട്ടാൽ 5000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ചുമത്തുമെന്നും പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു. ഒക്ടോബർ 16 വരെ ഇത്തരത്തിൽ 188 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 2917 കിലോ പടക്കം പിടിച്ചെടുത്തിട്ടുണ്ടെന്നും മന്ത്രി […]

Culture News

ദീപാവലി ആഘോഷവുമായി ഗൂഗിള്‍;സെർച്ച് ബാറിൽ നിന്നും നിങ്ങൾക്കും കത്തിക്കാം

  • 18th October 2022
  • 0 Comments

ദീപാവലി ആഘോഷിക്കാന്‍ ടെക് ഭീമന്‍ ഗൂഗിളും.​ഗൂ​ഗിൾ സെർച്ചിൽ പോയ്അവിടെ നിന്നും ദീപാവലി എന്ന് സെർച്ച് ചെയ്താൽ ഉടനെ തന്നെ ആനിമേറ്റഡ് ദീപവും ചെരാതും റെഡിയായ ഒരു സ്ക്രീൻ തെളിയും. ദീപാവലിയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പുതിയ ഫീച്ചറുമായി ​ഗൂ​ഗിൾ എത്തിയിരിക്കുന്നത്. അതായത്, നിങ്ങള്‍ ഗൂഗിളില്‍ ദീപാവലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരയുമ്പോഴാണ് നിങ്ങള്‍ക്ക് ദീപം കത്തിച്ച് ദീപാവലി ആഘോഷിക്കാനുള്ള അവസരം ലഭിക്കുന്നത്. നേരത്തെ ഹോളിക്കും നിറങ്ങൾ വാരിവിതറാൻ അവസരം ഗൂഗിൾ ഒരുക്കിയിരുന്നു. എവിടെ ക്ലിക്ക് ചെയ്താലും ഇഷ്ടമുള്ള […]

ഈ വര്‍ഷം 72000 കോടിയുടെ ദീപാവലി വ്യാപാരം

  • 16th November 2020
  • 0 Comments

ഈ വര്‍ഷം രാജ്യത്ത് 72000 കോടിയുടെ ദീപാവലി വ്യാപാരം നടന്നതായി കണക്ക്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സി.എ.ഐ.ടി) പുറത്തുവിട്ട കണക്കാണിത്. 20 നഗരങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി.എ.ഐ.ടി വിറ്റുവരവ് കണക്കാക്കിയത്. ചില സംസ്ഥാനങ്ങള്‍ പടക്ക വില്‍പന നിരോധിച്ചത് മൂലം 10,000 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. ഇത് ചെറുകിട സംരംഭങ്ങളെ ബാധിക്കുകയും ചെയ്തുവെന്ന് സി.എ.ഐ.ടി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം ചെറുകിടക്കാര്‍ക്ക് ഗുണകരവുമായിട്ടുണ്ട്. ഇതിലൂടെ ചൈനക്ക് 40,000 […]

ദീപാവലിയെ പിടിച്ചുലച്ച് കോവിഡും പടക്കനിരോധനവും, രണ്ട് മണിക്കൂര്‍ ‘പച്ചപ്പടക്കം’ ഉപയോഗിക്കാമെന്ന് സുപ്രീം കോടതി

  • 14th November 2020
  • 0 Comments

ദീപാവലി, ഛാത്ത് പൂജ, ഗുരുപൂരബ്, ക്രിസ്മസ്, പുതുവര്‍ഷം മുതലായ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക് പരിസ്ഥിതി സൗഹൃദ പച്ചപ്പടക്കങ്ങള്‍ ഉപയോഗിക്കാമെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ നല്‍കിയ അനുമതി സുപ്രീം കോടതി അംഗീകരിച്ചു. പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയ തെലങ്കാന ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചു. തെലങ്കാന ഫയര്‍വര്‍ക്സ് ഡീലേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ അനുമതി നല്‍കിയത്. അന്തരീക്ഷ മലിനീകരണം കോവിഡ് കൂടുതല്‍ രൂക്ഷമാക്കാനിടയാക്കുമെന്നത് […]

അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കും

  • 14th November 2020
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണത്തെ ദീപാവലി ജയ്സല്‍മിര്‍ അതിര്‍ത്തിയിലുള്ള ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം ആഘോഷിക്കും. പ്രധാനമന്ത്രിക്കൊപ്പം ചീഫ് ഓഫ് ഡിഫന്‍്സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, ആര്‍മി ചീഫ് എം.എം.നരവാനെ എന്നിവരും ആഘോഷത്തില്‍ പങ്കുചേരും. മുമ്പും കശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ സൈനികര്‍ക്കൊറപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചിരുന്നു. അടുത്തിടെ പ്രധാനമന്ത്രി ജമ്മുകശ്മീരിലെ ലേയില്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലഡാക്കില്‍ ചൈനയുമായുള്ള ബന്ധം വഷളാകുന്നതിനു മുമ്പാണ് പ്രധാനമന്ത്രി ലേ സന്ദര്‍ശിച്ചത്. എങ്കിലും മോദിയുടെ ലേ സന്ദര്‍ശനവും സൈനികരുമായുള്ള കൂടിക്കാഴ്ചയും ഏറെ ചര്‍ച്ചയായിരുന്നു.

error: Protected Content !!