പിപി ദിവ്യ ഇന്ന് കീഴടങ്ങും? അന്വേഷണവുമായി സഹകരിക്കുമെന്ന് അഭിഭാഷകന്‍
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും എന്ന് റിപ്പോര്‍ട്ട്. മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് കീഴടങ്ങാന്‍ സാധ്യത ഉയര്‍ന്നത്. സിപിഎം നേതൃത്വവും ഇക്കാര്യം അവരെ അറിയിച്ചതായാണ് സൂചന. കേസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് അഭിഭാഷകനായ കെ. വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂരില്‍ തന്നെ ദിവ്യ ഉണ്ടെന്നാണ് വിവരം. ദിവ്യ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാവും കീഴടങ്ങുക. അതിനിടെ ദിവ്യ അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ […]









