തമിഴ്നാട് വിഭജനം; യാതൊരു നിർദ്ദേശങ്ങളും പരിഗണനയിലില്ല; കേന്ദ്ര സർക്കാർ
തമിഴ്നാട് വിഭജനം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് യാതൊരു നിർദ്ദേശങ്ങളും പരിഗണനയിലില്ലെന്ന് കേന്ദ്രം ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ലോക്‌സഭയിൽ നടക്കുന്ന മൺസൂൺ സെഷനിൽ, തമിഴ്‌നാട് ഉൾപ്പെടെ രാജ്യത്തെ ഏതെങ്കിലും സംസ്ഥാനം വിഭജിക്കാൻ സർക്കാരിന് എന്തെങ്കിലും നിർദ്ദേശം ഉണ്ടോയെന്ന് ഡിഎംകെയുടെ എംപിയായ എസ് രാമലിംഗവും ഐജികെയുടെ എംപിയായ ടി ആര്‍ പരിവേന്ദറും ചോദ്യമുന്നയിച്ചിരുന്നു . ഇത്തരത്തിൽ വിഭജിക്കാൻ ആവശ്യം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ എന്നും അവര്‍ പാര്‍ലമെന്റിൽ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. . ഇത്തരത്തിൽ […]