Kerala News

എത്ര വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്നുതന്നെ നടക്കും; അനുമതി നൽകി ജില്ലാ കളക്ടർ

  • 20th July 2023
  • 0 Comments

രാത്രി ഏറെ വൈകിയാലും ഉമ്മ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്ന് തന്നെ നടത്താൻ അനുമതി നൽകി ജില്ലാ കളക്ടർ. പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്നും പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി അറിയിച്ചു.2 മണിക്ക് പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് എത്തിക്കാനും 5മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കാനുമാണ് നിലവിലെ തീരുമാനം. ക്രമീകരണങ്ങളെ പറ്റിയുള്ള നിർദ്ദേശങ്ങൾ 9.45നു പള്ളി വികാരി വർഗീസ് വർഗീസ് വിശദീകരിക്കും. വിലാപയാത്ര നിലവിൽ കോട്ടയം കോടിമതയിലാണ്. ഇന്നലെ രാവിലെ […]

Kerala News

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി; വിവിധ ജില്ലകളിലെ കളക്ടര്‍മാർക്ക് സ്ഥലം മാറ്റം

  • 8th March 2023
  • 0 Comments

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി നടത്തി സ‍ര്‍ക്കാര്‍ വിവിധ ജില്ലകളിലെ കളക്ടര്‍മാരെ സ്ഥലംമാറ്റി. എറണാകുളം കലക്ടര്‍ രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ.എസ്.കെ ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടര്‍. ബ്രഹ്മപുരം മാലിന്യപ്രശ്നം രൂക്ഷമായി തുടരുന്നതിനിടെയാണ് എറണാകുളം കളക്ടറുടെ മാറ്റം എന്നത് ശ്രദ്ധേയമാണ്. മറ്റു നിയമനങ്ങൾ – വയനാട് കളക്ടര്‍ എ.ഗീതയെ കോഴിക്കോട് കളക്ടറായി മാറ്റി നിയമിച്ചു.തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായി മാറ്റി നിയമിച്ചു.ആലപ്പുഴ കളക്ടര്‍ വി.ആ‍ര്‍.കെ. […]

Kerala News

സംസ്ഥാനത്ത് 10 ജില്ലകളിലും വനിതാ കളക്ടർമാർ;കേരള ചരിത്രത്തിലിത് ആദ്യം

  • 25th February 2022
  • 0 Comments

കേരളത്തിലെ 14 ജില്ലകളിൽ പത്തിലും ഭ​രി​ക്കു​ന്ന​ത് വ​നി​താ കളക്ട​ർ​മാ​ർ.ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ ബുധനാഴ്ച നിയമിച്ചതോടെയാണ് ജി​ല്ല​ക​ളു​ടെ ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ൽ വനിതാ പ്രാതിനിധ്യം റെക്കോർഡിലെത്തിയത്. കേരള ചരിത്രത്തിലിത് ആദ്യമാണ്.തി​രു​വ​ന​ന്ത​പു​രത്ത് ​ന​വ്ജ്യോ​ത് ഖോ​സ, കൊ​ല്ലം ജില്ലയിൽ അ​ഫ്സാ​ന പ​ർ​വീ​ൻ, പ​ത്ത​നം​തി​ട്ടയിൽ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ, ആ​ല​പ്പു​ഴയിൽ ഇനി മുതൽ ഡോ.​രേ​ണു​രാ​ജ്, കോ​ട്ട​യത്ത് ഡോ.​പി.​കെ. ജ​യ​ശ്രീ, ഇ​ടു​ക്കിയിൽ ഷീ​ബ ജോ​ർ​ജ്, തൃ​ശൂ​ർ ജില്ലയിൽ ഹ​രി​ത വി. ​കു​മാ​ർ, പാ​ല​ക്കാ​ട് ​മൃ​ൺ​മ​യി ജോ​ഷി, വ​യ​നാ​ട് എം.​ഗീ​ത, കാ​സ​ർ​കോ​ട് ജില്ലയിൽ ഭ​ണ്ഡാ​രി സ്വാ​ഗ​ത് […]

Local News

സമുദ്ര മലിനീകരണത്തിനെതിരെ സന്ദേശമുയര്‍ത്തി ജില്ലാ ഭരണകൂടം

  • 12th January 2022
  • 0 Comments

സമുദ്ര മലിനീകരണത്തിനെതിരെ സന്ദേശമുയര്‍ത്തി കോഴിക്കോട് ബീച്ചില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്തൂപം സ്ഥാപിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ഗ്രീന്‍ വേംസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ബീച്ചില്‍നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ കൊണ്ട് 2022 ആകൃതിയിലുള്ള സ്തൂപം സ്ഥാപിച്ചത്. സ്തൂപം ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അനാച്ഛാദനം ചെയ്തു. ഓരോ ദിവസവും 8 ദശ ലക്ഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ എത്തിച്ചേരുന്നുണ്ടെന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ ആവാസവ്യവസ്ഥയെ താറുമാറാക്കുന്ന മാലിന്യങ്ങളില്‍ നിന്നും കടലിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഈ പുതുവര്‍ഷത്തില്‍ പഴയ […]

Kerala News

ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി കോഴിക്കോട് കളക്ടറായി ചുമതലയേറ്റു

  • 12th July 2021
  • 0 Comments

കോഴിക്കോട് ജില്ല കലക്ടറായി ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചുമതലയേറ്റു. ഇന്നലെ രാവിലെ പത്തരയോടെ കലക്ട്രേറ്റിലെത്തിയ അദ്ദേഹത്തെ എഡിഎം സി. മുഹമ്മദ് റഫീഖ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സ്ഥാനമൊഴിയുന്ന കലക്ടര്‍ സാംബശിവറാവു അദ്ദേഹത്തിന് ചുമതല കൈമാറി. ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍.റംല, ഷാമിന്‍ സെബാസ്റ്റ്യന്‍, അനിത കുമാരി, വിവിധ വകുപ്പ് മേധാവിമാര്‍, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്നാണ് കലക്ടറെ സ്വീകരിച്ചത്. 2013 ബാച്ച് ഐ.എ.എസ് ഓഫീസറാണ് ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി. കോട്ടയം അസി.കലക്ടര്‍, ഇടുക്കി സബ് കലക്ടര്‍, തിരുവനന്തപുരം […]

Local News

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് കലക്ടര്‍

  • 11th March 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ജില്ലയില്‍ അന്തിമഘട്ടത്തിലാണെന്ന് കലക്ടര്‍ എസ്. സാംബശിവറാവു. കോവിഡ് സുരക്ഷിത തെരഞ്ഞെടുപ്പായിരിക്കുമിതെന്നും എല്ലാ പോളിങ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും കലക്ട്രേറ്റ് ചേബറില്‍ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 13 നിയോജകമണ്ഡലങ്ങളിലായി ഇതുവരെ 24.70 ലക്ഷം വോട്ടര്‍മാരാണുള്ളത്. അന്തിമവോട്ടര്‍പട്ടിക വരുമ്പോള്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവും. 3,790 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ 2,179 പ്രധാന പോളിങ് സ്റ്റേഷനുകളും 1,611 അധിക പോളിങ് സ്റ്റേഷനുകളുമാണ്. വോട്ടര്‍മാരുടെ എണ്ണം ആയിരത്തില്‍ കൂടുന്ന ബൂത്തുകളിലാണ് അധിക പോളിങ് […]

error: Protected Content !!