Kerala News

നടുറോഡിൽ സ്ത്രീകൾ തമ്മിൽ തല്ലുന്നതിന്റെ വീഡിയോ പകർത്തിയെന്നാരോപണം; ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് യുവതി

  • 26th March 2023
  • 0 Comments

നടുറോഡിൽ സ്ത്രീകൾ തമ്മിൽ തല്ലുന്നതിന്റെ വീഡിയോ പകർത്തിയെന്നാരോപിച്ച് യുവതി ഓട്ടോ ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു . കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് കാരണമായ സംഭവമുണ്ടായത്. പാങ്ങലുകാട് കാഞ്ഞിരത്തുംമൂട് പാറയ്ക്കാട് താമസിക്കുന്ന അന്‍സിയയാണ് കടക്കൽ സ്വദേശി വിജിത്തിന്റെ കൈ കമ്പി വടി കൊണ്ട് അടിച്ചൊടിച്ചത്. അനസിയക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ഇവർക്ക് ഒപ്പമുള്ള മകനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് ഉള്ള കാലതാമസം കാരണം അറസ്റ്റ് രേഖപ്പെടുത്താൻ വൈകുകയാണ്. പാങ്ങലുകാട് തയ്യൽക്കട നടത്തുന്ന അൻസിയയും മറ്റുരണ്ട് സ്ത്രീകളും തമ്മിലാണ് […]

കോട്ടയംബേക്കർ സ്‌കൂളിലെ മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ തർക്കം

  • 21st April 2021
  • 0 Comments

കോട്ടയംബേക്കർ സ്‌കൂളിലെ മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ തർക്കം. പൊലീസ് ടോക്കൺ നൽകിയത് മുൻഗണന തെറ്റിച്ചെന്ന് ആക്ഷേപിച്ച് ഒരു വിഭാഗം രംഗത്തെത്തി. വാക്‌സിനെടുക്കാൻ എത്തിയവരും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായി. ബേക്കർ സ്‌കൂളിൽ നിരവധി പേരാണ് വാക്‌സിൻ സ്വീകരിക്കാൻ എത്തിയത്. ടോക്കൺ നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ഉയർത്തിയ ആരോപണമാണ് തർക്കത്തിലേയ്ക്ക് വഴിമാറിയത്. പൊലീസും വിഷയത്തിൽ ഇടപെട്ടു. സാമൂഹിക അകലം കൃത്യമായി പാലിക്കാതെയാണ് ഇവിടെ വാക്‌സിനേഷൻ ക്യാമ്പ് നടത്തുന്നത്.

error: Protected Content !!