അനധികൃത സ്വത്ത് സമ്പാദനം;ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാല് വര്‍ഷം തടവ്
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹരിയാണ മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാലു വര്‍ഷം തടവ് ശിക്ഷ. 50 ലക്ഷം രൂപ പിഴയും നല്‍കണം.അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി വിധിച്ചു.ഡൽഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 6.09 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് ശിക്ഷ. കേസില്‍ ഡല്‍ഹി റോസ് അവന്യൂ കോടതി 87-കാരനായ ചൗട്ടാലയെ കഴിഞ്ഞ ശനിയാഴ്ച കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യസ്ഥിതി പരിഗണിച്ച് ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് ചൗട്ടാലയുടെ […]
