ഈ നില തുടര്‍ന്നാല്‍ അടച്ചുപൂട്ടേണ്ടി വരും, ഡീസലിന് കൂടുതല്‍ നിരക്ക് ഈടാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ കെഎസ്ആര്‍ടിസി
ഡീസലിന് വിപണി വിലയേക്കാളും കൂടുതല്‍ തുക ഈടാക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ കെഎസ്ആര്‍ടിസി സുപ്രീം കോടതിയെ സമീപിച്ചു. കെ എസ് ആര്‍ ടി സിക്ക് അനുകൂലമായുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കൂടിയ നിരക്ക് ശരിവെച്ച ഹൈക്കോടതി വിധി എത്രയും വേഗം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ കെ എസ് ആര്‍ ടി സിയെ അടച്ച് പൂട്ടേണ്ടി വരുമെന്നും അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലാഭകരമല്ലാത്ത റൂട്ടില്‍ […]

