മഹാരാജാസ് കോളേജ് സംഘർഷം; അന്വേഷണം തുടങ്ങി അഞ്ചംഗ അച്ചടക്ക സമിതി
മഹാരാജാസ് കോളേജിലെ സംഘർഷത്തിൽ അന്വേഷണം തുടങ്ങി അഞ്ചംഗ അച്ചടക്ക സമിതി. തിങ്കളാഴ്ച മുതൽ ഉണ്ടായ സംഭവങ്ങളാണ് അന്വേഷിക്കുക.അതെ സമയം, വിദ്യാർത്ഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോളേജ് പ്രിൻസിപ്പൽ വി എസ് ജോയിയെ പട്ടാമ്പി ശ്രീനീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജിലേക്ക് ഇന്നലെ സ്ഥലം മാറ്റിയിരുന്നു. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കോളജ് അടച്ചത്. സംഘര്‍ഷത്തില്‍എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസില്‍ കഴിഞ്ഞ ദിവസം ഒരു കെഎസ്‌യു പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു. […]
