തെറ്റ് പറ്റിയെങ്കില്‍ മാപ്പ് പറയാന്‍ തയ്യാര്‍:സലീംകുമാര്‍ വിവാദത്തില്‍ പ്രതികരണവുമായി കമല്‍
നടന്‍ സലീംകുമാര്‍ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍.സലിം കുമാറിനെ ഐഎഫ്എഫ്‌കെ കൊച്ചി എഡിഷനിലേക്ക് ക്ഷണിക്കുന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്ന് കമല്‍ പറഞ്ഞു. സലിം കുമാറിനെ നേരിട്ട് വന്ന് ക്ഷണിക്കാമെന്ന് അറിയിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അര മണിക്കൂറോളം സംസാരിച്ചതാണ്. സലിം കുമാറിന് എന്തെങ്കിലും രാഷ്ട്രീയ താത്പര്യം ഉണ്ടാകുമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ഐഎഫ്എഫ്‌കെയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ കമല്‍ വിളിച്ചത് വിവാദമായ ശേഷമാണെന്നും ചടങ്ങില്‍ […]
