ദ്വാരകയിൽ 17 കാരിക്ക് നേരെ ബൈക്കിലെത്തി യുവാവിന്റെ ആസിഡ് ആക്രമണം; ഗുരുതര പരിക്ക്
ദില്ലി: ദില്ലി ദ്വാരകയിൽ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം. ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ 17 കാരിയെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുചക്ര വാഹനത്തിൽ പിന്നിലിരുന്നയാളാണ് പെൺകുട്ടിക്ക് നേരെ ആസിഡ് ഒഴിച്ചത്. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ നില അതീവഗുരുതരമാണെന്നും മുഖത്തും കണ്ണിലും ആസിഡ് തെറിച്ചുവെന്നും പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് പ്രതികളെ തിരിച്ചറിഞ്ഞതായും അവരിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി […]