മഞ്ജുവിനെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ്;വീണ്ടും വിസ്തരിക്കുന്നത് ദിലീപിന്റെ പങ്കുതെളിയിക്കാനെന്ന് സർക്കാർ
നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത് കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കാനാണെന്ന് സംസ്ഥാന സര്‍ക്കാര്‍.ദിലീപിന്റെ പങ്ക് തെളിയിക്കാൻ ഇത് ആവശ്യമണ്. തെളിവുകൾ ഹാജരാക്കുന്നത് തടയാൻ ദിലീപ് ശ്രമിക്കുന്നു. വിചാരണ നീട്ടാനെന്ന ദിലീപിന്റെ ആരോപണം അടിസ്ഥാന രഹിതമെന്നും സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു,തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യുഷന്‍ ആവശ്യപ്പെടുന്നതെന്നാണ് ദിലീപ് ആരോപിച്ചിരുന്നത്. എന്നാല്‍ തെളിവുകളുടെ വിടവ് നികത്താന്‍ ഒരു സാക്ഷിയെയും വീണ്ടും വിസ്തരിക്കുന്നില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. […]

