Kerala News

നടിയെ ആക്രമിച്ച കേസ്; തനിക്കെതിരെ ഇപ്പോളും ഭീഷണി; ബാലചന്ദ്ര കുമാർ

  • 22nd July 2023
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വീണ്ടും പ്രധാന സാക്ഷിയായ ബാലചന്ദ്ര കുമാര്‍. ദിലീപ് കോടതിയിൽ നൽകിയത് തെറ്റായ വിവരങ്ങൾ ആണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചതെന്നും ബാലചന്ദ്ര കുമാർ ആരോപിച്ചു. ചികിത്സ നിഷേധിക്കാനായിരുന്നു ശ്രമം. തനിക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. കേസില്‍ നാല്‍പ്പത് ദിവസം വിസ്തരിച്ചു. പറയാനുള്ളത് പൂര്‍ണ്ണമായും കോടതിയില്‍ പറഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് വിസ്താരം പൂര്‍ത്തിയാക്കിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ‘ഉപയോഗശൂന്യമായി കിടന്ന കെട്ടിടത്തില്‍ […]

Entertainment

മോഹിപ്പിക്കുന്ന രീതിയിൽ കഥ പറയും, പക്ഷേ മീനൂട്ടിക്ക് അത് മനസിലാകും, പിന്നെ അത് ശരിയാണെന്ന് എനിക്കും തോന്നും

  • 28th April 2023
  • 0 Comments

കുറഞ്ഞ സമയം കൊണ്ട് തന്നെ ജനപ്രീയ നായകൻ എന്ന വിളിപ്പേര് ദിലീപ് സ്വന്തമാക്കിയിരുന്നു താരത്തിന്റെ സിനിമകൾ എല്ലാം ഒന്നിനുമേൽ ഒന്നായി ഹിറ്റാകുകയാണ്. കോമഡിയിൽ കൂടി കൂടി പ്രേക്ഷകരെ രസിപ്പിക്കാനുള്ള ദിലീപിന്റെ കഴിവ് മറ്റൊരു നായകന്മാർക്കും ഇല്ല എന്ന് തന്നെ പറയാം. ഭാഗ്യ നായകൻ കൂടിയാണ് ദിലീപ്. ദിലീപിനെ പോൽ തന്നെ ആരാധകർ ആണ് ദിലീപിന്റെ മകൾ മീനാക്ഷിക്കും ഉള്ളത്. ആദ്യമൊക്കെ മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപൂർവ്വമായിട്ടായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായതോടെ മീനാക്ഷി തന്റെ […]

Entertainment

സ്ത്രീകളോട് വളരെ ബഹുമാനവും സ്നേഹവും കാണിക്കുന്ന ആളാണ് ദിലീപേട്ടൻ, ആരോ കെട്ടി ചമച്ച ഒരു സംഭവമാണത്: പ്രവീണ

  • 26th April 2023
  • 0 Comments

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ജനപ്രീയ നായകനായി തിളങ്ങുന്ന നടൻ കൂടിയാണ് ദിലീപ്. പ്രേക്ഷകർക്ക് പ്രീയപ്പെട്ട സിനിമകളിൽ മുൻ പന്തിയിൽ തന്നെയാണ് എന്നും മലയാളത്തിൽ ദിലീപ് ചിത്രങ്ങളുടെ സ്ഥാനം.എന്നാൽ വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങൾ കാരണം വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആരാധകരിൽ നിന്ന് താരം നേരിട്ടിരുന്നു. ആ സമയത്ത് പലരും ദിലീപിനെ കുറ്റപ്പെടുത്തിക്കൊണ്ട് എത്തിയെങ്കിലും ഇപ്പോൾ നിരവധി താരങ്ങളാണ് ദിലീപിനെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. […]

Entertainment

ഇത് കലക്കും….റാഫിക്കൊപ്പം ദിലീപും ജോജുവും, ‘വോയ്സ് ഓഫ് സത്യനാഥൻ’ മോഷൻ പോസ്റ്റർ എത്തി

  • 6th April 2023
  • 0 Comments

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി.ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. […]

Entertainment News

ദിലീപിന്റെ 148-ാം ചിത്രം,നായിക പ്രാണിത ലോഞ്ച് ഇവന്റും സ്വിച്ച് ഓൺ ചടങ്ങും നടന്നു

  • 27th January 2023
  • 0 Comments

ദിലീപിന്റെ സിനിമയിലൂടെ യുവ താരം പ്രണിത സുഭാഷ് മലയാളത്തിലേക്ക്.ദിലീപിന്റെ 148-ാം ചിത്രത്തിന്റെ ലോഞ്ച് ഇവന്റും സ്വിച്ച് ഓൺ ചടങ്ങും കൊച്ചിയിൽ നടന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്.സംവിധായകൻ ജോഷി തിരി തെളിയിച്ച ചടങ്ങിൽ മലയാള സിനിമാ രംഗത്തെ ഒട്ടനവധി പ്രമുഖർ പങ്കെടുത്തു. ചിത്രത്തിന്റെ നിർമ്മാതാവ് ആർ.ബി. ചൗധരിയുടെ മകനും തമിഴ് സിനിമാരംഗത്തെ യുവതാരവുമായ ജീവ […]

Kerala News

നടിയെ ആക്രമിച്ച കേസിൽ ദിലീപും ശരത്തും കോടതിയിൽ ഹാജരായി,അധിക കുറ്റപത്രം വായിച്ചു കേൾപ്പിച്ചു

  • 31st October 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ അധിക കുറ്റപത്രം വായിച്ച് കേൾപ്പിക്കലിനായി ദിലീപും കൂട്ടുപ്രതി ശരത്തും എറണാകുളം ജില്ലാ സെ‌ഷൻസ് കോടതിയിൽ ഹാജരായി.ടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ കുറ്റപത്രം ഇരുവരെയും വായിച്ചു കേൾപ്പിച്ചു. അടച്ചിട്ട കോടതി മുറികളിലായിരുന്നു നടപടി.ക്രൈംബ്രാഞ്ചിന്‍റെ തുടരന്വേഷഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ദിലീപും ശരത്തും നൽകിയ ഹർജികൾ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. തെളിവ് നശിപ്പിച്ചതടക്കം പുതുതായി ചുമത്തിയ രണ്ട് കുറ്റങ്ങളും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്നാണ് കേസിൽ തുടരന്വേഷണം ഉണ്ടായത്. […]

Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപ് നൽകിയ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

  • 11th October 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് നൽകിയ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. വിചാരണ എത്ര കാലത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നതിൽ വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി റിപ്പോർട്ട് തേടിയിരുന്നു. വിചാരണ കോടതി ഇതിന് നൽകിയ മറുപടിയും ഇന്ന് കോടതിക്ക് മുന്നിൽ എത്തും. വിചാരണ നടപടികൾ നീണ്ടുപോകാതിരിക്കാൻ കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ, […]

Kerala

നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദ രേഖകൾ ദിലീപിന്റേത് തന്നെയെന്ന് എഫ്എസ്എൽ റിപ്പോർട്ട്

  • 6th October 2022
  • 0 Comments

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ അവസാന ഘട്ടത്തോട് കടക്കവെ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദ രേഖകൾ ദിലീപിന്റേത് തന്നെയെന്ന് എഫ് എസ് എൽ റിപ്പോർട്ട്. സംവിധായകനും ദിലീപിന്റെ മുൻ സുഹൃത്തുമായ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിനും മാധ്യമങ്ങൾക്കും കൈമാറിയ ശബ്ദസംഭാഷങ്ങളുടെ ആധികാരികത ഉറപ്പ് വരുത്താൻ നേരത്തെ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബാലചന്ദ്രകുമാർ പുറത്ത് വിട്ട ഈ ശബ്ദ രേഖ ശബ്ദരേഖ വ്യാജമല്ല, കൃത്രിമം നടന്നിട്ടില്ലെന്നും പരിശോധനാ ഫലം വ്യക്തമാക്കുന്നു. ബാലചന്ദ്രകുമാർ പുറത്ത് […]

Kerala

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് കോടതി

  • 20th September 2022
  • 0 Comments

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കോടതി. പതിനഞ്ചാം പ്രതി ശരത്തിന്റെ കേസ് നിയമവിരുദ്ധമായി സെഷൻസ് കോടതിയിലേക്ക് മാറ്റിയ തീരുമാനമാണ് തിരുത്തിയത്. പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് കേസ് ഫയൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലേക്ക് തിരിച്ചയച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമം പൂർത്തിയാക്കാതെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തിരക്കിട്ട് പൂർത്തിയാക്കാനാണ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റാൻ ശ്രമിച്ചത്.

Entertainment News

മലയാളത്തിലേക്ക് തമന്ന;ദിലീപിന്റെ നായികയായി പുതിയ സിനിമയ്ക്ക് തുടക്കം

  • 1st September 2022
  • 0 Comments

ദിലീപ്–അരുൺ ഗോപി ടീം വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ നായിക തമന്ന ഭാട്ടിയ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ച് ഇന്ന് നടന്നു. ദിലീപിന്‍റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഒട്ടേറെ മാസ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. രാമലീലയ്ക്കു ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മാണം.

error: Protected Content !!