ഗുരുവായൂരില്‍ ബി.ജെ.പി പിന്തുണ ദിലീപ് നായര്‍ക്ക്
നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് സ്ഥാനാര്‍ഥികളില്ലാതെ കുഴങ്ങിയ ഗുരുവായൂര്‍ മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായരെ എന്‍.ഡി.എ പിന്തുണയ്ക്കും. സ്ഥാനാര്‍ഥിയില്ലാത്ത തലശേരിയില്‍ എന്തു നിലപാട് എടുക്കണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥിയായ മഹിള മോർച്ച സംസ്ഥാന പ്രസിഡന്റും ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി അംഗവുമായ അഡ്വ. നിവേദിതയുടെ നാമനിർദേശക പത്രിക വരണാധികാരി തള്ളിയിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലാത്ത സത്യവാങ്മൂലം സമർപ്പിച്ചതാണ് […]
